ഹരിപ്പാട്: അപ്പൂപ്പനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു. ഇന്നു രാവിലെ 8.30 ഓടെ നങ്ങ്യാർകുളങ്ങര റെയിൽവേക്രോസിനു സമീപമായിരുന്നു അപകടം. മുട്ടം ഉഷസ് വില്ലയിൽ അരുണിന്റെ മകൾ എയ്ലി (നിക്കി-9, ) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്യാർകുളങ്ങര ബഥനി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് സിജി. സഹോദരൻ: എയ്ഡൻ (ലക്കു).
Related posts
രാമങ്കരിയിൽ എൽഡിഎഫിനെതിരേ കോൺഗ്രസ് അവിശ്വാസം; പിന്തുണച്ച് മൂന്ന് സിപിഎം അംഗങ്ങൾ
മങ്കൊമ്പ്: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്കെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി....കെപി റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കാർ കസ്റ്റഡിയിലെടുത്ത് പോലീസ്; ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്
ചാരുംമൂട്: കെപി റോഡിലൂടെ ഭീതിപരത്തി യാത്ര നടത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നൂറനാട്...കോന്നി ആനത്താവളത്തിലെ ‘നീലകണ്ഠൻ’ ചരിഞ്ഞു; ദുഖം താങ്ങാനാവാതെ ആനപ്രേമികൾ
കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റിയതിനു പകരമായി കോടനാട്ടുനിന്ന്...