മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്..! തലസ്ഥാനത്ത് സ​മാ​ന്ത​ര സ​ർ​വീ​സുകാരുടെ ഗു​ണ്ടാ​യി​സം; വാർത്ത രാഷ്ട്രദീപികയിൽ പ്രസിദ്ധീകരി ച്ചതിനെതിരെ വനിത ഏജന്‍റിന് ഭീഷണി

ksrtc-samantharamപെ​രു​ങ്ക​ട​വി​ള: അ​മ​ര​വി​ള പെ​രു​ങ്ക​ട​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റൂ​ട്ടി​ൽ കെ ​എ​സ് ആ​ർ ടി ​സി യെ ​ത​ക​ർ​ക്കാ​നാ​യി സ​മാ​ന്ത​ര മാ​ഫി​യ സ​ജീ​വ​മാ​ണ് . നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് അ​മ​ര​വി​ള വ​ഴി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ് ​ആ​ർ ടി ​സി ബ​സു​ക​ളെ​ല്ലാം മിക്ക ദി​വ​സ​ങ്ങ​ളി​ലും യാത്രക്കാർ കുറവാ യിരിക്കും.

യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യു​ള​ള മാ​രാ​യ​മു​ട്ട​ത്ത് നി​ന്നും ബ​സി​നു മു​ന്നി​ൽ യാ​ത്ര തു​ട​ങ്ങു​ന്ന സ​മാ​ന്ത​ര​ക്കാ​ർ പി​ന്നെ ഒ​രൊ​റ്റ യാ​ത്ര​ക്കാ​രെ കെഎസ്ആർടിസി ബ​സി​ൽ ക​യ​റാ​ൻ അ​നു​വദി​ക്കി​ല്ല . നാ​ട്ടു​കാ​രാ​രെ​ങ്കി​ലും ഇ​ത് ചോ​ദ്യം ചെ​യ്താ​ൽ പി​ന്നെ മ​റു​പ​ടി ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ​യാ​വും. ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ് ട്ര ദീ​പി​ക​യി​ൽ സ​മാ​ന്ത​ര​ക്കാ​ർ​ക്കെ​തി​രെ വാ​ർ​ത്ത വ​ന്നിരു​ന്നു .ഇതിൽ പ്രകോപിതരായ സമാന്തര സർവീസുകാർ കഴിഞ്ഞ ദിവസം രാ​ഷ് ട്രദീപി​ക​യു​ടെ വി​ത​ര​ണ​ക്കാ​രി​യെ അ​സ​ഭ്യം പറ‍യുകയും ചെയ്തു. ​

Related posts