ഹരിപ്പാട്: അപ്പൂപ്പനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു. ഇന്നു രാവിലെ 8.30 ഓടെ നങ്ങ്യാർകുളങ്ങര റെയിൽവേക്രോസിനു സമീപമായിരുന്നു അപകടം. മുട്ടം ഉഷസ് വില്ലയിൽ അരുണിന്റെ മകൾ എയ്ലി (നിക്കി-9, ) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്യാർകുളങ്ങര ബഥനി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് സിജി. സഹോദരൻ: എയ്ഡൻ (ലക്കു).
Related posts
സമ്മതിദാനാവകാശം പാഴാക്കിയില്ല; കതിർമണ്ഡപത്തിൽനിന്ന് ബൂത്തിലേക്ക്…
മുഹമ്മ: വിവാഹം കഴിഞ്ഞ് വധൂവരന്മാര് പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച. എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍...സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ; 103-ാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് ബേക്കർ സാഹിബ്
കായംകുളം: സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യസമരസേനാനി...നേത്രദാനം മഹാദാനം; 1994 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒരുമിക്കുന്നു; നേത്രദാന സമ്മതപത്രം കൈമാറാൻ
ചേര്‍ത്തല: മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ച് നേത്രദാന സമ്മതപത്രം നല്കുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന...