പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍

bis-bsnlതിരുവനന്തപുരം: മേയ് 25 വരെ 150 രൂപ, 250 രൂപ, 550 രൂപ എന്നീ ടോപ്പ് അപ്പുകള്‍ക്ക് മുഴുവന്‍ സംസാര മൂല്യവും 1000 രൂപ, 1100 രൂപ, 1500 രൂപ എന്നീ ടോപ്പ് അപ്പുകള്‍ക്ക് മൂന്നു ശതമാനം അധിക സംസാര മൂല്യവും 2000 രൂപ, 2200 രൂപ, 3000 രൂപ, 3300 രൂപ എന്നീ ടോപ്പ് അപ്പുകള്‍ക്ക് എഴു ശതമാനം അധിക സംസാര മൂല്യവും 5500 രൂപ, 6000 രൂപ എന്നീ ടോപ്പ് അപ്പുകള്‍ക്ക് 10 ശതമാനം അധിക സംസാര മൂല്യവും 90 ദിവസത്തേക്കു (ഫെബ്രുവരി 26 മുതല്‍ മേയ് 25 വരെ) ബിഎസ്എന്‍എല്ലില്‍ ലഭ്യമാണ്.

ബിഎസ്എന്‍എല്‍ മേളകളില്‍ നിന്നും 18 വരെ എടുക്കുന്ന പുതിയ പ്രീ പെയിഡ് കണക്ഷനുകള്‍ക്ക് സൗജന്യ സിംകാര്‍ഡും, പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് സൗജന്യ ആക്ടിവേഷനും ലഭിക്കും. ഇതിനു പുറമേ 110 രൂപ, 220 രൂപ എന്നീ ടോപ്പ് അപ്പുകള്‍ക്ക് മുഴുവന്‍ സംസാര മൂല്യവും ലഭിക്കും.

കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍നിന്നും 19 മുതല്‍ 31 വരെ സൗജന്യ പ്രീ പെയ്ഡ് സിംകാര്‍ഡുകള്‍ ലഭ്യമാണ്. കൂടാതെ പുതിയ മിത്രം പ്ലാനുകള്‍ക്ക് 250 എംബി സൗജന്യ ഡാറ്റയും ലഭിക്കും.30 ദിവസം കാലാവധിയും 24,000 സെക്കന്‍ഡ് കോള്‍ സൗജന്യവുമുള്ള വോയിസ് എസ്ടിവി 201 വൗച്ചറും ബിഎസ്എന്‍എലില്‍നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Related posts