പ​തി​മൂന്നുപൈ​സ അങ്ങ​നെ വിട്ടുക​ള​യാമോ…? പ​റ്റി​ല്ല… പ​മ്പുകാ​രു​ടെ പി​ഴി​യ​ൽകൂ​ടി സ​ഹി​ക്ക​ണോ ? ഒ​രു വാഹനയുട​മ​യു​ടെ എ​ഫ്​ബി പോ​സ്റ്റ് വൈ​റ​ലാ​യി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വി​ല്വാ​മ​ല: പ​തി​മൂ​ന്നു പൈ​സ വ​ള​രെ നി​സാ​രതു​ക​യാ​ണെ​ന്നു തോ​ന്നാം. എ​ന്നാ​ൽ ഇ​ന്ധ​ന​വി​ല ദി​വ​സ​വും പ​ത്തു പൈ​സ​യും പ​തി​നൊ​ന്നു പൈ​സ​യും പ​ന്ത്ര​ണ്ടു പൈ​സ​യു​മൊ​ക്കെ​യാ​യി ക​യ​റു​ന്പോ​ൾ പ​തി​മൂ​ന്നു പൈ​സ ചി​ല്ല​റ​ക്കാ​ര്യ​മ​ല്ലെ​ന്നും പ​തി​മൂ​ന്നു പൈ​സ അ​ങ്ങ​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്നും ഒ​രു വാഹനയുട​മ​യു​ടെ എ​ഫ്​ബി പോ​സ്റ്റ് വൈ​റ​ലാ​യി.

വി​ല​ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും പെ​ട്രോ​ള​ടി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ നു​ള്ളി​പ്പെ​റു​ക്കി 200 രൂ​പ​യ്ക്കു പെ​ട്രോ​ള​ടി​ക്കാ​നെ​ത്തി​യ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​ രാ​ധാ​കൃ​ഷ്ണ​നാണ് പ​ന്പി​ലെ പി​ഴി​യ​ലി​നെ​ക്കു​റി​ച്ച് എ​ഫ്​ബി പോ​സ്റ്റി​ട്ട​ത്.

99 രൂ​പ 87 പൈ​സ​യാ​ണ് പെ​ട്രോ​ൾ ലി​റ്റ​റി​ന് വി​ല. പ​ന്പു​കാ​ർ നൂ​റുരൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണ് പെ​ട്രോ​ള​ടി​ക്കു​ന്ന മീ​റ്റ​ർ സെ​റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ലി​റ്റ​റി​ന് 13 പൈ​സ പ​ന്പു​കാ​ർ​ക്കു ലാ​ഭം. ര​ണ്ടു ലി​റ്റ​ർ പെ​ട്രോ​ള​ടി​ച്ച​പ്പോ​ൾ പ​ന്പു​കാ​ർ​ക്കു ലാ​ഭം 26 പൈ​സ​യു​ടെ പെ​ട്രോ​ൾ.

ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ലി​റ്റ​ർക​ണ​ക്കി​നു പെ​ട്രോ​ള​ടി​ച്ചു പോ​കു​ന്പോ​ൾ പ​ന്പു​കാ​ർ​ക്ക് അ​ത്യാ​വ​ശ്യം ന​ല്ല ലാ​ഭ​മു​ണ്ടാ​കു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

പ​ന്പു​കാ​രു​ടെ പി​ഴി​യ​ൽകൂ​ടി സ​ഹി​ക്ക​ണോ എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യം. പ​ല​യി​ട​ത്തും ഇ​തു​പോ​ലെ പ​ത്തും പ​ന്ത്ര​ണ്ടും പൈ​സ പ​ന്പു​കാ​ർ ലാ​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പ​തി​മൂ​ന്നു പൈ​സയ്​ക്ക് പെ​ട്രോ​ൾ കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നും പെ​ട്രോ​ൾ ന​ൽ​കു​ന്ന മീ​റ്റ​റി​ൽ പ​തി​മൂ​ന്നു പൈ​സ​യ്ക്കൊ​ന്നും അ​ള​വ് സെ​റ്റു ചെ​യ്യാ​നാ​കി​ല്ലെ​ന്നും പ​ന്പു​കാ​ർ പ​റ​യു​ന്നു.

ഫേസ് ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ളു​ടെ പ​രാ​തി​യെതു​ട​ർ​ന്ന് ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ഷി ജോ​സ​ഫ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​ജി​ജി എ​ന്നി​വ​ർ പ​ന്പി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

റി​പ്പോ​ർ​ട്ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു കൈ​മാ​റു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment