കൊല്ലം :മോഷണത്തിനായി തയാറെടുത്തുനിന്ന നാലംഗസംഘം പിടിയില്‍. ശക്തികുളങ്ങര സ്വദേശി രാജീവ് (28), ഇളമാട് സ്വദേശി എബ്രഹാം കോശി എന്നുവിളിക്കുന്ന റോയി (38), പരവൂര്‍ സ്വദേശി രാഹുല്‍ (22), ഇളമ്പള്ളൂര്‍ സ്വദേശി ബിജു (27) എന്നിവരെയാണ് ഈസ്റ്റ് എസ്ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രിയില്‍ പുള്ളിക്കട ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള എടിഎം സെന്ററിനടുത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. എബ്രഹാം കോശിയെ പോക്കറ്റടി കേസില്‍ നിരവധി തവണ ഈസ്റ്റ് പോലീസ് പിടികൂടിയിട്ടുണ്ട്. ബിജുവിനെതിരെയും കേസുകളുണ്ട്. ടൗണില്‍ മോഷണം നടത്താന്‍ തയാറെടുപ്പ് നടത്തിവരികയായിരുന്നുവെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.