കണ്ണൂർ: തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തതായി പരാതി. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ തടവുകാരായ രാഹുൽ രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇവരെ തടയാൻ എത്തിയ വാർഡന്മാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. പോലീസുകാരനെ കൈയേറ്റം ചെയ്തതിനും പരസ്പരം മർദിക്കുകയും ചെയ്തതിനും രാഹുൽരാജിന്റെയും മുഹമ്മദ് ഷാഫിയുടെയും പേരിൽ ടൗൺ പോലീസ് കേസെടുത്തു. ഡിസംബർ 20ന് രവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം.
Related posts
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ്...ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ...ഇല്ലാത്ത സ്വര്‍ണം പണയം വച്ച് 4.76 കോടി തട്ടി; കാസർഗോട്ട് സിപിഎം നേതാവ് മുങ്ങി
കാസര്‍ഗോഡ്: മെംബര്‍മാരുടെ പേരില്‍ ഇല്ലാത്ത സ്വര്‍ണം പണയം വച്ച് സഹകരണസംഘം സൊസൈറ്റി സെക്രട്ടറിയായ സിപിഎം നേതാവ് തട്ടിയത് 4,75,99,907 കോടി രൂപ....