തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ മഞ്ഞുരുകിയത്. മന്ത്രിമാരായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി മുഖ്യമന്ത്രി പ്രത്യേകമായി ചർച്ച നടത്തിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ടുമാസത്തേക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ സണ്ണി ജോസഫ് എതിർപ്പുകളൊന്നും ഉന്നയിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം ഭാവിയിലെ വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട് പുതിയ കരാറിന്റെ സാധ്യതകൾ പരിശോധിക്കാനും ധാരണയായി. ബോർഡ്-കോർപറേഷൻ യോഗത്തിനിടെയാണ് വൈദ്യുതി പർച്ചേസ് വിവാദവും ചർച്ചയായത്. രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു. ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതും ഹിമാചലിൽനിന്ന്…
Read More