പ​ക്ഷി​ക​ളു​ടെ ഓ​ട്ടോ​ക്കാ​ര​ൻ ച​ങ്ങാ​തി..! തി​ര​ക്കി​നി​ട​യി​ലും പ​ക്ഷി​ക​ൾ​ക്ക് അ​ന്നം ന​ൽ​കാ​ൻ സ​മ​യം ക​ണ്ടെ​ത്തുന്നയാളിവിടെ ഉണ്ട്

ഇ​രി​ട്ടി: യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന തി​ര​ക്കി​നി​ട​യി​ലും പ​ക്ഷി​ക​ൾ​ക്ക് അ​ന്നം ന​ൽ​കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് പ​യ​ഞ്ചേ​രി​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ടി.​ആ​ർ. സു​രേ​ഷ്. പ്രാ​വു​ക​ൾ​ക്കും കി​ളി​ക​ൾ​ക്കും ദി​വ​സ​വും ഭ​ക്ഷ​ണം ന​ൽ​കി അ​വ​യു​ടെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ഹാ​നി ആ​ശു​പ​ത്രി​ക്കു​മു​ന്നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും സു​രേ​ഷി​നെ തേ​ടി പ്രാ​വു​ക​ളും കി​ളി​ക​ളു​മെ​ത്തും. വെ​റും​കൈ​യോ​ടെ മ​ട​ക്കി​വി​ടാ​തെ നി​ല​ക്ക​ട​ല​യും അ​രി​യും ന​ൽ​കി അ​വ​യെ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി നി​ല​ക്ക​ട​ല​യും അ​രി​യും എ​പ്പോ​ഴും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​രു​തി​യി​ട്ടു​മു​ണ്ട്.

സു​രേ​ഷി​ന്‍റെ കൈ​ക​ളി​ലി​രു​ന്നു​പോ​ലും ധാ​ന്യ​ങ്ങ​ൾ കൊ​ത്തി​ത്തി​ന്നു​ന്ന പ്രാ​വു​ക​ളു​ടെ കാ​ഴ്ച വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും കൗ​തു​ക​മാ​ണ്. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ഈ ​അ​പൂ​ർ​വ സൗ​ഹൃ​ദ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പി​ന്നീ​ട് സു​രേ​ഷി​ന്‍റെ ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​യി പ​ക്ഷി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും മാ​റി. ജോ​ലി​ത്തി​ര​ക്കി​നി​ടെ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ വൈ​കി​യാ​ൽ പ​ക്ഷി​ക​ൾ പ​തി​വു​സ്ഥ​ല​ത്തെ​ത്തി ശ​ബ്ദ​മു​ണ്ടാ​ക്കി സു​രേ​ഷി​നെ അ​ന്വേ​ഷി​ക്കും.

കി​ട്ടു​ന്ന ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ​പോ​ലും അ​വ​യ്ക്ക​രി​കി​ലെ​ത്തി ഭ​ക്ഷ​ണം ന​ൽ​കാ​ൻ സു​രേ​ഷ് മ​ടി​ക്കാ​റി​ല്ല. ഇ​രി​ട്ടി പ​യ​ഞ്ചേ​രി വാ​യ​ന​ശാ​ല സ്വ​ദേ​ശി​യാ​യ സു​രേ​ഷി​ന് പ​ക്ഷി​ക​ൾ വെ​റും കാ​ഴ്ച​വ​സ്തു​ക്ക​ള​ല്ല, ജീ​വി​ത​ത്തി​ലെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രാ​ണ്.

മ​നു​ഷ്യ​രു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും പ്ര​കൃ​തി​യോ​ടും സ​ഹ​ജീ​വി​ക​ളോ​ടും അ​ൽ​പം ക​രു​ത​ൽ കാ​ണി​ച്ചാ​ൽ എ​ത്ര മ​നോ​ഹ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് സു​രേ​ഷും പ​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ഈ ​സൗ​ഹൃ​ദം.

ബിജു പാരിക്കാപ്പള്ളി

Related posts

Leave a Comment