പുനലൂരിലും ചടയമംഗലത്തും സിപിഐ സിറ്റിംഗ് എംഎല്‍എമാര്‍തന്നെ മത്സരിക്കും

klm-cpimകൊല്ലം: സിപിഐ പാര്‍ട്ടി തീരുമാനങ്ങളില്‍ ഒരിക്കല്‍ കൂടിമാറ്റംവരുത്തി. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന തീരുമാനത്തിന് ഒരിക്കല്‍ കൂടി മാറ്റമുണ്ടായതോടെ പുനലൂരില്‍ അഡ്വ.കെ. രാജുവും ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും മത്സരരംഗത്ത്. ചാത്തന്നൂരില്‍ ജയലാല്‍തന്നെ മത്സരിക്കുമെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. നിലവില്‍ കരുനാഗപ്പള്ളിയില്‍ സി.ദിവാകരനൊഴികെ മൂന്ന് എംഎല്‍എമാരും മത്സരിക്കും.

കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി സെക്രട്ടറി ആര്‍.രാമചന്ദ്രനാണ് മത്സരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സിപിഐക്ക് ജില്ലയില്‍ അഞ്ച് സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പുനലൂര്‍, ചടയമംഗലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ കൂടാതെ ഇരവിപുരം കൂടി സിപിഐ ആവശ്യപ്പെട്ടെങ്കിലും  ഇരവിപുരം സിപിഎം ഏറ്റെടുക്കുകയായിരുന്നു. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകും

Related posts