പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കുവരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അഞ്ച് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ആലപ്പുഴ അവലകുന്ന് ദേശത്ത് കണ്ടത്തില്‍ വീട്ടില്‍ ദിലീപ് (42) എന്നയാളെ അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ്‌സംഭവം. അന്വേഷണത്തില്‍ കഞ്ചാവ് തമിഴ്‌നാട് കമ്പം എന്ന സ്ഥലത്തുനിന്നും വാങ്ങി ആലപ്പുഴ ജില്ലയിലെ അവലക്കുന്ന് പ്രദേശത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോവുകയാണെന്ന് അറിയാന്‍ കഴിഞ്ഞു. പട്രോളിംഗ് പാര്‍ട്ടിയില്‍ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിലെ സിഐ ഡി.ശ്രീകുമാര്‍,അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സെബാസ്റ്റ്യന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സതീഷ്, വി.എസ്. അഭിലാഷ്, ബി. പ്രമോദ് , ഡ്രൈവര്‍ ജ്യോതിവാസന്‍ എന്നിവരും പങ്കെടുത്തു.
കെഎസ്ആര്‍ടിസി ബസില്‍ അഞ്ചുകിലോ കഞ്ചാവുസഹിതം യുവാവ് പിടിയില്‍
