കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. വണ്ടൻമേട് ശിവൻ കോളനിയിൽ മഞ്ചികപള്ളിയിൽ കണ്ണൻ എന്ന കണ്ണൻ കെ. നായർ (28) ആണ് അറസ്റ്റിലായത്.
മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ പലതവണ ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ രണ്ടു വർഷം മുൻപു മരിച്ചതാണ്. മൂന്നുവയസുള്ള കുട്ടിയുണ്ട്.
എസ്ഐ ഇ.ജി. സനൽകുമാർ, എഎസ്ഐ ടി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പീരുമേട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.