കല്ലെറിഞ്ഞ  കുഞ്ഞിനെ വടിയെടുത്ത് തല്ലുന്ന അമ്മ; ദേഹം നൊന്താൻ  ചിം​ബാ​ന്‍​സി​യാ​ണെ​ങ്കി​ലും ത​ല്ലിപ്പോകും; വീഡിയോ വൈറലാക്കി സോഷ്യൽ മീഡിയ

 

ന​ല്ല​തും ചീ​ത്ത​യും പ​റ​ഞ്ഞു​കൊ​ടു​ത്തു കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​ക എ​ന്ന​തു മാ​താ​പി​താ​ക്ക​ളു​ടെ ക​ട​മ​യാ​ണ്. തെ​റ്റു ചെ​യ്ത കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ള്‍ ശി​ക്ഷി​ക്കു​ന്ന​തും തി​രു​ത്തു​ന്ന​തും സാ​ധാ​ര​ണം.

ഇ​തു മ​നു​ഷ്യ​രു​ടെ കാ​ര്യം. മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ങ്ങ​നെ കേ​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

തെ​റ്റു​ചെ​യ്ത കു​ഞ്ഞി​നെ അ​മ്മ ചിം​ബാ​ന്‍​സി വ​ടി​യെ​ടു​ത്തു ത​ല്ലു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​ത്.മൃ​ഗ​ശാ​ല​യി​ലെ സ​ന്ദ​ര്‍​ശ​ക​രെ ക​ല്ലെ​ടു​ത്തെ​റി​യു​ന്ന കു​ട്ടി​ചിം​ബാ​ന്‍​സി​യെ അ​രി​ശം മൂ​ത്ത അ​മ്മ​ചിം​ബാ​ന്‍​സി ത​ല്ലു​ന്ന​താ​ണ് വീ​ഡി​യോ‌‌​യി​ലു​ള്ള​ത്.

ചു​മ്മാ കൈ​കൊ​ണ്ടു​ള്ള ത​ല്ല​ല്ല. തൊ​ട്ട​ടു​ത്തു കി​ട​ന്ന വ​ടി​യെ​ടു​ത്താ​ണ് അ​മ്മ ചിം​ബാ​ന്‍​സി ത​ല്ലു​ന്ന​ത്. ത​ല്ലു കൊ​ള്ളു​ന്ന കു​ട്ടി ചിം​ബാ​ന്‍​സി ഒ​ച്ച​വ​യ്ക്കു​ന്ന​തും അ​വി​ടെ​നി​ന്നു മാ​റി​പ്പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

Related posts

Leave a Comment