ഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ; അ​പ്പ​നും അ​മ്മ​യും ഉ​റ​ങ്ങു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട വിട്ട് ഞാൻ എവിടെപ്പോകാൻ…

സെ​ബി മാ​ളി​യേ​ക്ക​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തെ​യും പി​ണ്ടി​പ്പെ​രു​ന്നാ​ൾ, കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളെ​യു​മെ​ല്ലാം ത​ന്‍റെ സി​നി​മ​യി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും ലോ​ക​ത്തി​നു സു​പ​രി​ചി​തമാ​ക്കി​യ അ​തു​ല്യ​ന​ട​നാ​യി​രു​ന്നു ഇ​ന്ന​ച്ച​ൻ എ​ന്ന ഇ​ന്ന​സെ​ന്‍റ്.

എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ത്തം നി​ർ​ത്തി​യെ​ങ്കി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ല്ലാ സ്കൂ​ളി​ലും പ​ഠി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് ത​നി​ക്കു മാ​ത്ര​മാ​ണെ​ന്ന് ഇ​ന്ന​ച്ച​ൻ പ​റ‍​യു​ന്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ചു​ണ്ടി​ൽ പു​ഞ്ചി​രി വി​ട​രും.

ഡോ​ൺ ബോ​സ്കോ ഇം​ഗ്ലീ​ഷ് മീ​ഡി​യം, ലി​റ്റി​ൽ ഫ്ല​വ​ർ, നാ​ഷ​ണ​ൽ, ഗ​വ. ബോ​യ്സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച അ​നു​ഭ​വ​ങ്ങ​ളും ഇ​വ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഉ​പ​ക​ഥ​ക​ളു​മെ​ല്ലാം വി​വി​ധ​ങ്ങ​ളാ​യ കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​മെ​ല്ലാം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ചി​ര​പ​രി​ചി​ത​മാ​ണ്.

സ്കൂ​ൾ പ​ഠ​നം ക​ഴി​ഞ്ഞ് അ​പ്പ​നോ​ടൊ​പ്പം ബി​സി​ന​സി​ലേ​ക്കു തി​രി​ഞ്ഞ​തും മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​ത​വ​ണ അ​ങ്കം കു​റി​ച്ച​തും ഒ​രു ത​വ​ണ ജ​യി​ച്ച​തും ക​ല്ലേ​റ്റും​ക​ര​യി​ൽ തീ​പ്പ​ട്ടി ക​ന്പ​നി തു​ട​ങ്ങി​യ​തും സി​നി​മാ സ്വ​പ്ന​വു​മാ​യി മ​ദി​രാ​ശി​യി​ൽ ക​റ​ങ്ങി ന​ട​ന്ന​തു​മെ​ല്ലാം ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രേ​ക്കാ​ൾ മ​ല​യാ​ളി പ്രേ​ക്ഷ​ക സ​മൂ​ഹ​ത്തി​നു മ​നഃ​പാ​ഠ​മാ​യ​ത് ഇ​ന്ന​ച്ച​ൻ പ​റ​ഞ്ഞ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ത​ന്നെ​യാ​യി​രു​ന്നു.

ഇ​ന്ന​ലെ​ക​ളി​ലെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ സ്വ​ത​സി​ദ്ധ​മാ​യ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ പ​ക​ർ​ന്നു ന​ൽ​കു​ന്പോ​ൾ അ​തി​ലൂ​ടെ അ​നു​ഭ​വ പാ​ഠ​ങ്ങ​ൾ‌ കൂ​ടി പ​ക​ർ​ന്നു ന​ല്കാ​ൻ ഇൗ ​ഹാ​സ്യ സാ​മ്രാ​ട്ട് പ​ര​മാ​വ​ധി പ​രി​ശ്ര​മി​ച്ചി​രു​ന്നു.

ആ ചിരി മാഞ്ഞു; മലയാള സിനിമയിലെ നർമസാന്നിധ്യം ഇന്നസന്റ് ഇനി ഓർമ - Actor  Innocent | Innocent MP | Former Chalakkudy MP Innocent | Manorama Online  News

ജീ​വി​ത​ത്തി​ലാ​യാ​ലും മ​ര​ണ​ത്തി​ലാ​യാ​ലും സ​ങ്ക​ട​പ്പെ​ടു​ന്ന മ​നു​ഷ്യ​നു ന​ൽ​കാ​ൻ ത​ന്‍റെ കൈയി​ൽ “ഫ​ലി​തം’ എ​ന്നൊ​രു ദി​വ്യ ഒൗ​ഷ​ധ​മു​ണ്ടെന്ന് ​ഇ​ന്ന​സെ​ന്‍റ് പ​ല​വു​രു തെ​ളി​യി​ച്ചു. കാ​ൻ​സ​ർ വാ​ർ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ചി​രി​ത്തു​ണ്ടു​ക​ൾ “കാ​ൻ​സ​ർ​വാ​ർ​ഡി​ലെ ചി​രി’ എ​ന്ന പു​സ്ത​ക​ത്തി ലൂ​ടെ​യും പ​ല​ത​വ​ണ അ​തി​ജീ​വ​ന​ത്തി​ന്‍റെ തീ​ക്ഷ്ണാ​നു​ഭ​വ​ങ്ങ​ൾ ടി​വി ഷോ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കി​യ​പ്പോ​ഴും പ​ത്നി ആ​ലീ​സ് മാ​ത്ര​മ​ല്ല അ​യൽ​ക്കാ​രാ​യ ചേ​ട​ത്തി​മാ​രും ക​ന്യാ​സ്ത്രീ​ക​ളും ഒ​ക്കെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി.

ഇ​രി​ങ്ങാ​ല​ക്കു​ട ദേ​ശം ഇ​ന്ന​ച്ച​നൊ​രു വി​കാ​ര​മാ​യി​രു​ന്നു. സി​നി​മാ ന​ട​നാ​യി അ​ല്പം സ​ന്പാ​ദ്യ​മൊ​ക്കെ​യാ​യ​പ്പോ​ൾ ചെ​ന്നെെ​യി​ൽ ഒ​രു വീ​ടു വാ​ങ്ങി താ​മ​സം മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ മ​റു​പ​ടി ഇൗ ​ഇ​രി​ങ്ങാ​ല​ക്കു​ട പ്രേ​മം അ​ത്ര​മേ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു:

“ഇ​രി​ങ്ങാ​ല​ക്കു​ട‍​യു​ടെ അ​തി​രു​ക​ൾ വി​ട്ട് ഭൂ​മി​യി​ൽ ഒ​രി​ട​ത്തേ​ക്കും എ​ന്നെ​ന്നേ​ക്കു​മാ​യി പോ​വാ​ൻ എ​നി​ക്കാ​വി​ല്ല. കാ​ര​ണം ഞാ​ൻ തോ​റ്റു​തോ​റ്റി​രു​ന്ന സ്കൂ​ളു​ക​ൾ ഇ​വി​ടെ​യാ​ണ്. പ​ല​പ​ല വേ​ഷ​ങ്ങ​ൾ കെ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു വ​ന്ന് ത​ല​ചാ​യ്ച്ചു​റ​ങ്ങി​യ​ത് ഇ​വി​ടെ​യാ​ണ്. ഒ​ടു​വി​ൽ എം​പി​യാ​യ​തും ഇ​വി​ടെ താ​മ​സി​ച്ചു​ത​ന്നെ.

പി​ന്നെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട അ​പ്പ​നും അ​മ്മ​യും ഉ​റ​ങ്ങു​ന്ന​തും ഇ​രി​ങ്ങാ​ല​ക്കു​ട പ​ള്ളി​യി​ലെ മ​ണ്ണി​ലാ​ണ്. പി​ന്നെ ഞാ​ൻ എ​ങ്ങോ​ട്ടു പോ​കാ​ൻ..? പോ​യാ​ൽ ത​ന്നെ എ​ത്ര ദൂ​രം…’

Actor Innocent death Alice His Wife And Family Always Stood With Innocent  In His Happiness And Sorrows | Actor Innocent: സുഖത്തിലും ദു:ഖത്തിലും  തളാരാതെ കരുത്തായി കൂടെനിന്ന 46 വർഷങ്ങൾ; ഒടുവിൽ ...

ക്രൈ​സ്റ്റ് കോ​ള​ജ് നി​ല​കൊ​ള്ളു​ന്ന മ​ങ്ങാ​ടി​ക്കു​ന്നി​ലെ “പാ​ർ​പ്പി​ട’​ത്തി​ലെ ദീ​ർ​ഘ​നാ​ള​ത്തെ വാ​സ​ത്തി​നു​ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട സൗ​ത്ത് ബ​സാ​ർ റോ​ഡി​ലേ​ക്കു മാ​റി​യ​പ്പോ​ഴും കു​റ​ച്ചു​നാ​ൾ മു​ന്പ് അ​തേ ലെെ​നി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ട്ടി​ലേ​ക്കു മാ​റി​യ​പ്പോ​ഴും വീ​ടി​ന്‍റെ പേ​ര് “പാ​ർ​പ്പി​ടം’ ത​ന്നെ.

അ​പ്പ​ൻ പ​റ​യു​ന്ന ക​ഥ​ക​ൾ കേ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്ന് അ​യ്യ​ങ്കാ​വ് മെെ​താ​നി​യി​ലെ​ത്തു​ന്ന​തും അ​വി​ടെ​യി​രു​ന്ന് ക​ഥ​ക​ളു​ടെ ക്ലൈ​മാ​ക്സും ഗു​ണ​പാ​ഠ​വും കേ​ട്ട​തു​മെ​ല്ലാം ഇ​ന്ന​സെ​ന്‍റ് പ​ല​പ്പോ​ഴും പ​ങ്കു​വ​യ്ക്കു​മാ​യി​രു​ന്നു.

അ​യ്യ​ങ്കാ​വ് മെെ​താ​ന​ത്തി​ന​ടു​ത്തു​കൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ “ഇൗ ​ക​ഥ നി​ന​ക്ക് ഇ​ഷ്ടാ​യോ’ എ​ന്ന അ​പ്പ​ന്‍റെ ചോ​ദ്യം കാ​തു​ക​ളി​ൽ മു​ഴ​ങ്ങാ​റു​ണ്ടെ​ന്ന് ഇ​ന്ന​സെ​ന്‍റ് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ മു​ക്കും​ മൂ​ല​യും കൊ​ളം​ബോ ഹോ​ട്ട​ലും ബീ​ഫ് ക​റി​യും വ​രെ ലോ​കം മു​ഴു​വ​നും എ​ത്തി​ച്ച ഇ​ന്ന​സെ​ന്‍റ് ഇ​നി ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ പെെ​തൃ​ക ഭൂ​വി​ൽ, ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലെ ആ​റ​ടി​മ​ണ്ണി​ൽ വി​ശ്ര​മി​ക്കും, പ്രി​യ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം…

Related posts

Leave a Comment