കേരളാ കേരളാ ഡോണ്ട് വറി കേരളാ ! കേരളത്തിന്റെ അവസ്ഥ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ വേദിയില്‍ പാട്ടു പാടി എആര്‍ റഹ്മാന്‍; വീഡിയോ വൈറല്‍…

മുമ്പു നേരിട്ടിട്ടില്ലാത്ത അത്ര ഭീകരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു വേണ്ടി ലോകത്തിന്റെ പല ഭാഗത്തു നിന്നുമാണ് സഹായ ഹസ്തങ്ങള്‍ വരുന്നത്. വിവിധ രാജ്യങ്ങളും കേരളത്തിനായി സഹായ വാഗ്ദാനങ്ങള്‍ നടത്തി കഴിഞ്ഞു. കേരളത്തിന്റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ ഏആര്‍ റഹ്മാന്റെ ശബ്ദവും കേരളത്തിനു വേണ്ടിയായിരുന്നു. മുസ്തഫ മുസ്തഫ എന്ന പാട്ടിന്റെ വരികള്‍ മാറ്റി, ‘കേരളാ കേരളാ ഡോണ്ട് വറി കേരള’ എന്നാണ് റഹ്മാന്‍ പാടിയത്. കയ്യടിയോടെയാണ് റഹ്മാന്റെ സ്വരം വിദേശികളടങ്ങുന്ന സദസ്സ് ഏറ്റെടുത്തത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി മലയാളികള്‍ റഹ്മാന് നന്ദി അറിയിച്ചും രംഗത്തെത്തി.

Related posts