കേരളാ കേരളാ ഡോണ്ട് വറി കേരളാ ! കേരളത്തിന്റെ അവസ്ഥ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ വേദിയില്‍ പാട്ടു പാടി എആര്‍ റഹ്മാന്‍; വീഡിയോ വൈറല്‍…

മുമ്പു നേരിട്ടിട്ടില്ലാത്ത അത്ര ഭീകരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു വേണ്ടി ലോകത്തിന്റെ പല ഭാഗത്തു നിന്നുമാണ് സഹായ ഹസ്തങ്ങള്‍ വരുന്നത്. വിവിധ രാജ്യങ്ങളും കേരളത്തിനായി സഹായ വാഗ്ദാനങ്ങള്‍ നടത്തി കഴിഞ്ഞു. കേരളത്തിന്റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ ഏആര്‍ റഹ്മാന്റെ ശബ്ദവും കേരളത്തിനു വേണ്ടിയായിരുന്നു. മുസ്തഫ മുസ്തഫ എന്ന പാട്ടിന്റെ വരികള്‍ മാറ്റി, ‘കേരളാ കേരളാ ഡോണ്ട് വറി കേരള’ എന്നാണ് റഹ്മാന്‍ പാടിയത്. കയ്യടിയോടെയാണ് റഹ്മാന്റെ സ്വരം വിദേശികളടങ്ങുന്ന സദസ്സ് ഏറ്റെടുത്തത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി മലയാളികള്‍ റഹ്മാന് നന്ദി അറിയിച്ചും രംഗത്തെത്തി. Dont Worry Kerala #KeralaFloods #ARRahman #HelpKerala #StandwithKerala pic.twitter.com/0rx2JHKeoM — ARR (@arr4u) August 19, 2018

Read More

മലപ്പുറത്തുകാരി യുമ്‌നയ്ക്ക് മലയാളികളുടെ വോട്ടുണ്ടെങ്കിലേ ഹിന്ദിക്കാരെ തോല്‍പ്പിക്കാനാവൂ; കൊച്ചു ഗായികയ്ക്കു വേണ്ടി മലയാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് നാദിര്‍ഷാ

മലയാളി ഗായകര്‍ പലപ്പോഴും അന്യഭാഷാ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മേരി ആവാസ് സുനോയിലൂടെ പ്രദീപ് സോമസുന്ദരനാണ് അന്യഭാഷാ റിയാലിറ്റി ഷോയില്‍ ജേതാവായ ആദ്യ ഗായകന്‍. ഇപ്പോള്‍ യുമ്‌ന അജിന്‍ എന്ന മലപ്പുറംകാരിയും ഇതേ പാതയിലാണ്.സീ ടിവിയിലെ ‘സരിഗമപ ലിറ്റില്‍ ചാമ്പ്‌സ്, 2017ല്‍’ മത്സരാര്‍ഥിയായ മലയാളി പെണ്‍കുട്ടിയ്ക്കു ചാമ്പ്യനാകണമെങ്കില്‍ മലയാളികളുടെ പിന്തുണ വേണം. അതുല്യ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ പോലും അമ്പരപ്പിച്ച യുമ്‌ന അജിന്‍ എന്ന മലപ്പുറത്തുകാരി പെണ്‍കുട്ടിയാണ് ചാനിലന്റെ ജനപ്രിയ പരിപാടിയില്‍ ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നത്. സംവിധായകന്‍ നാദിര്‍ഷായാണ് യുമ്‌നയ്ക്കു വേണ്ടി മലയാളികളുടെ വോട്ടു തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. താന്‍ ടിവിയിലൂടെ മാത്രമേ യുമ്‌നയെ കണ്ടിട്ടുള്ളൂ എന്നും ഒരുപാട് കഴിവുള്ള ഈ ഗായിക ചാനലുകാരുടെ മാനദണ്ഡമായ എസ്എംഎസ് വോട്ടിങ്ങിലൂടെ പുറത്തു പോകരുതെന്ന് ആഗ്രഹം ഉള്ളതിനാലുമാണ് ഈ അഭ്യര്‍ഥന നടത്തുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.…

Read More