ഒരു ഫോട്ടോയെടുത്തോട്ടെ തലൈവാ ? ‘ഷുവര്‍ ഡാ കണ്ണാ’ ഒരു ഫോട്ടോയെടുക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ നൂറു ഫോട്ടോയെടുക്കാന്‍ അനുമതി കൊടുത്ത് സ്‌റ്റൈല്‍ മന്നന്‍…

ചെന്നൈ: സ്റ്റൈല്‍ മന്നന്‍, എന്തുകൊണ്ടും ഈ പേര് ചേരുന്നയാളാണ് രജനീകാന്ത്. എന്തും സ്റ്റൈലില്‍ ചെയ്യുന്ന രജനിയെ പിന്നെ എങ്ങനെ വിളിക്കാന്‍. തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമെത്തിയ രജനികാന്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

അതിനിടെ ഒരു ആരാധകന്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തൂത്തുക്കുടിയിലേയ്ക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് രജനി. പോയസ് ഗാര്‍ഡന്‍ വസതിയില്‍ നിന്ന് എയര്‍പോര്‍ട്ട് വരെ അദ്ദേഹത്തെ പിന്തുടര്‍ന്ന ആരാധകന്‍ ആണ് ചിത്രം പങ്കുവെച്ചത്.

‘ഇന്നു രാവിലെ വീടു മുതല്‍ വിമാനത്താവളം വരെ തലൈവരെ ഞാന്‍ പിന്തുടര്‍ന്നു. ഞാന്‍ പിന്തുടരുന്നത് കണ്ട തലൈവര്‍ കാര്‍ നിര്‍ത്തി.

തലൈവാ ഒരു ഫോട്ടോ? എന്ന് ചോദിച്ചു. ‘ഷുവര്‍ ഡാ കണ്ണാ’ എന്നദ്ദേഹം പറഞ്ഞു.’ ‘ഇനി എനിക്ക് ശാന്തമായി മരിക്കാം’ എന്നാണ് ലക്ഷ്മണ്‍ എന്ന കടുത്ത രജനി ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

Related posts