നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച  ലിനിയുടെ മക്കൾക്ക് സാധാരണ പനിയെന്ന് ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട് : നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രേ​യും ചൊവ്വാഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും നി​പ്പാ​ വൈ​റ​സ് ബാധയുടെ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കൂട്ടികൾക്ക് സാ​ധാ​ര​ണ പ​നി​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നിരീക്ഷണത്തിനായി എ​ത്തി​ച്ച​ത്. ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​ല്‍. സ​രി​ത വ്യക്തമാക്കി.

Related posts