നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്ത് ഭാ​ര്യ​യും മ​ക്ക​ളും ! യു​പി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം…

ഭാ​ര്യ​യും മ​ക്ക​ളും നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കൊ​പ്പം എ​ടു​ത്ത സെ​ല്‍​ഫി​യി​ല്‍ വെ​ട്ടി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. എ​സ്.​എ​ച്ച്.​ഒ ര​മേ​ശ് ച​ന്ദ്ര സ​ഹാ​നി​യു​ടെ കു​ടും​ബ​മാ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് സെ​ല്‍​ഫി​യെ​ടു​ത്ത​ത്. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ലാ​ണ് സം​ഭ​വം. സ​ഹാ​നി​യു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മാ​ണ് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ടു​ക​ള്‍​ക്കി​ട​യി​ലി​രു​ന്ന് സെ​ല്‍​ഫി​യെ​ടു​ത്ത​ത്. ചി​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഇ​യാ​ളെ സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ന്റെ കു​ടും​ബ​സ്വ​ത്ത് വി​റ്റ​പ്പോ​ള്‍ ല​ഭി​ച്ച പ​ണ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത് എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വാ​ദം. 2021 ന​വം​ബ​ര്‍ 14-ന് ​എ​ടു​ത്ത സെ​ല്‍​ഫി​യാ​ണ് നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റി രാ​ഹു​ല്‍ ഗാ​ന്ധി ! വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളോ​ടു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പെ​രു​മാ​റ്റം വി​വാ​ദ​ത്തി​ല്‍. സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റു​ന്ന രാ​ഹു​ലി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ​സ്ഥാ​നി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വേ​ദി​യി​ല്‍ വെ​ച്ച് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളു​ടെ കൈ ​രാ​ഹു​ല്‍ ആ​ദ്യം ത​ട്ടി​മാ​റ്റി. ര​ണ്ടാ​മ​തും സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ദേ​ഷ്യ​പ്പെ​ട്ട് ത​ട്ടി​മാ​റ്റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വേ​ദി​യി​ല്‍ അ​സ്വ​സ്ഥ​നാ​യാ​ണ് രാ​ഹു​ല്‍ നി​ന്ന​തെ​ന്നും വീ​ഡി​യോ​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. പൊ​തു​വേ​ദി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് രാ​ഹു​ല്‍ ഇ​നി​യും പ​ഠി​ക്കാ​നു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത്മാ​ള​വ്യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും ചി​ല സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ള്‍ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​വേ ശാ​ന്ത​നാ​യി കാ​ണ​പ്പെ​ടു​ന്ന രാ​ഹു​ലി​ന് എ​ന്തു​പ​റ്റി​യെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്.

Read More

ഒ​രു പീ​ഡ​ന​വീ​ര​നൊ​പ്പം ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ സെ​ല്‍​ഫി എ​ടു​ക്കു​മോ ? ദി​ലീ​പ് പീ​ഡി​പ്പി​ച്ച​വ​ന​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​തോ​ടെ ന​ട​ന്‍ ദി​ലീ​പി​നെ​തി​രേ പ​ല​രും രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ചി​ല​ര്‍ കേ​സി​ന്റെ തു​ട​ക്കം മു​ത​ല്‍​ത​ന്നെ ദി​ലീ​പി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ്. ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. അ​ന്ന് ദി​ലീ​പി​നെ കാ​ണാ​നും സെ​ല്‍​ഫി​യെ​ടു​ക്കാ​നും നി​ര​വ​ധി ആ​ളു​ക​ള്‍ ത​ടി​ച്ചു കൂ​ടി​യെ​ന്നു പ​റ​യു​ക​യാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് ഇ​പ്പോ​ള്‍. ദി​ലീ​പ് പീ​ഡ​ന​വീ​ര​ന്‍ അ​ല്ലെ​ന്നും അ​യാ​ള്‍​ക്ക് സ​ത്യ സ​ന്ധ​മാ​യ ഒ​രു ജീ​വി​ത​മു​ണ്ടെ​ന്നും അ​യാ​ളോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​തെ​ന്നു​മാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്ന​ത്. ശാ​ന്തി​വി​ള ദി​നേ​ശി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ദി​ലീ​പ് അ​രു​ണ്‍ ഗോ​പി കൂ​ട്ടു​കെ​ട്ടി​ല്‍ പു​തി​യ ചി​ത്രം ഒ​രു​ങ്ങു​ക ആ​ണ്. ത​മ​ന്ന ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. ആ​ദ്യ​മാ​യാ​ണ് ത​മ​ന്ന മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് ഗോ​പി ഉ​ണ്ടെ​ന്നു കേ​ള്‍​ക്കു​ന്നു​ണ്ട്. അ​പ്പോ​ള്‍ വ​ലി​യ പ​ടം ആ​യി​രി​ക്കു​മ​ല്ലോ. അ​ന്തി…

Read More

‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ് ! സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച റാണു മൊണ്ടലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ…

റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലതാമങ്കേഷ്‌കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര്‍ കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്ന് പ്രശസ്തയായ വ്യക്തിയാണ് റാണു മൊണ്ടല്‍. തുടര്‍ന്ന് സിനിമയില്‍ പാടാന്‍ വരെ റാണുവിന് അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തയില്‍ നിറയുന്നത് ഒരു മോശം പ്രവൃത്തി കൊണ്ടാണ്. റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാര്‍ത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും റാണുവിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി…

Read More

ഒരാഴ്ച മുമ്പ് കാണാതായ മകനെ കണ്ടെത്തിയ ആശ്വാസത്തില്‍ മാതാപിതാക്കള്‍ ! പയ്യന്‍ വീടുവിട്ടത് സാറാ അലിഖാനെ കാണാന്‍…

ബോളിവുഡ് സുന്ദരിയും നടന്‍ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് നടുവിലൂടെ താരം നടന്നുപോകുന്ന ചിത്രം വൈറലായിരുന്നു. കാണുമ്പോള്‍ വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ഒരു കുടുംബത്തിന് മുഴുവന്‍ ആശ്വാസം നല്‍കിയിരിക്കുകയാണ് ഈ ചിത്രം. സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ചുവന്ന ബനിയന്‍ ധരിച്ച ആണ്‍കുട്ടിയെ കുറച്ചു നാളായി കാണാനില്ലായിരുന്നു. ഓഗസ്റ്റ് 17നാണ് മധ്യപ്രദേശ് സ്വദേശിയായ അജയ് വീട് വിട്ടുപോയത്. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകനെ കാണാതായതുമുതല്‍ കണ്ണീരിലായിരുന്നു മാതാപിതാക്കള്‍. സാറായ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ പെട്ടെന്ന് മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി. എന്നാല്‍ മകന് ജീവനോടെയുണ്ടെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവര്‍. അജയ്‌യെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Read More

കാത്ത് കാത്തിരുന്നെടുത്ത സെല്‍ഫി ! രണ്‍വീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ മലയാളി നടിയ്ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍; സംഭവം ഇങ്ങനെ…

ഇഷ്ടതാരത്തിനൊപ്പം ഒരു സെല്‍ഫി ഏതൊരു ആരാധികന്റെയോ ആരാധികയുടെയും അഭിലാഷമാണ്. മണിക്കൂറുകള്‍ കാത്തു നിന്നെങ്കിലും ആ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലുമായ ശ്വേത വിനോദ്. തന്റെ പ്രിയനടന്‍ രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം ശ്വേത കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രണ്‍വീര്‍ സിങ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83-യില്‍ ശ്വേതയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. 83യുടെ ചിത്രീകരണത്തിനിടയില്‍ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്റെ സന്തോഷം ഫെയ്‌സ്ബുക്ക് കുറുപ്പില്‍ ശ്വേത പങ്കുവയ്ക്കുന്നു… ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്… രണ്‍വീര്‍.. നല്ല…

Read More

ഒരു ഫോട്ടോയെടുത്തോട്ടെ തലൈവാ ? ‘ഷുവര്‍ ഡാ കണ്ണാ’ ഒരു ഫോട്ടോയെടുക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ നൂറു ഫോട്ടോയെടുക്കാന്‍ അനുമതി കൊടുത്ത് സ്‌റ്റൈല്‍ മന്നന്‍…

ചെന്നൈ: സ്റ്റൈല്‍ മന്നന്‍, എന്തുകൊണ്ടും ഈ പേര് ചേരുന്നയാളാണ് രജനീകാന്ത്. എന്തും സ്റ്റൈലില്‍ ചെയ്യുന്ന രജനിയെ പിന്നെ എങ്ങനെ വിളിക്കാന്‍. തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമെത്തിയ രജനികാന്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അതിനിടെ ഒരു ആരാധകന്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തൂത്തുക്കുടിയിലേയ്ക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് രജനി. പോയസ് ഗാര്‍ഡന്‍ വസതിയില്‍ നിന്ന് എയര്‍പോര്‍ട്ട് വരെ അദ്ദേഹത്തെ പിന്തുടര്‍ന്ന ആരാധകന്‍ ആണ് ചിത്രം പങ്കുവെച്ചത്. ‘ഇന്നു രാവിലെ വീടു മുതല്‍ വിമാനത്താവളം വരെ തലൈവരെ ഞാന്‍ പിന്തുടര്‍ന്നു. ഞാന്‍ പിന്തുടരുന്നത് കണ്ട തലൈവര്‍ കാര്‍ നിര്‍ത്തി. തലൈവാ ഒരു ഫോട്ടോ? എന്ന് ചോദിച്ചു. ‘ഷുവര്‍ ഡാ കണ്ണാ’ എന്നദ്ദേഹം പറഞ്ഞു.’ ‘ഇനി എനിക്ക് ശാന്തമായി മരിക്കാം’ എന്നാണ് ലക്ഷ്മണ്‍ എന്ന കടുത്ത രജനി ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.…

Read More