24 വയസുകാരന്റെ 48കാരി കാമുകി ! പുതിയ വെബ്‌സീരീസിന്റെ ട്രെയ്‌ലര്‍ വൈറലാകുന്നു…

തബുവും ഇഷാന്‍ ഖട്ടറും പ്രധാനവേഷത്തിലെത്തുന്ന സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് മീര നായരാണ്.

48 വയസുള്ള തബുവിന്റെ നായകനായി എത്തുന്ന ഇഷാന്‍ ഖട്ടറിന് നേര്‍പകുതി മാത്രമാണ് പ്രായമെന്നത് കൗതുകമുളവാക്കുന്നു. ട്രെയ്‌ലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

താന്യ മണികട്ട്‌ല, രസിക ദുഗള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. ജൂലൈ 26 ന് ആദ്യ എപ്പിസോഡ് ബിബിസി വണില്‍ സംപ്രേഷണം ചെയ്യും. നെറ്റ്ഫ്‌ലിക്‌സിലും സീരീസ് റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തിയ്യതി പുറത്ത് വന്നിട്ടില്ല.

Related posts

Leave a Comment