ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​രി… സ്പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് 150 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത എ​ത്തു​ന്നു; ജെ​ൻ​സി രാ​ജ​കു​മാ​രി​യെ​ക്കു​റി​ച്ച് അ​റി​യാം

നി​ർ​ഭ​യം സ​ധൈ​ര്യം എ​ന്തും വി​ളി​ച്ചു പ​റ​യാ​ൻ ത​ക്ക​വ​ണ്ണം വ​ള​രു​ന്നൊ​രു ത​ല​മു​റ​യാ​ണ് ജെ​ൻ​സി. കു​റേ​ക്കൂ​ടി വീ​ക്ഷ​ണ കോ​ണി​ൽ ലോ​ക​ത്തെ നോ​ക്കി​ക്കാ​ണു​ന്ന പു​തു​ത​ല​മു​റ​യി​ൽ നി​ന്നൊ​രു ഭ​ര​ണാ​ധി​കാ​രി കൂ​ടി വ​രു​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ സ്‌​പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത എ​ത്തു​ക​യാ​ണ്.

1800ക​ളി​ൽ ഭ​രി​ച്ചി​രു​ന്ന ഇ​സ​ബെ​ല്ല രാ​ജ്ഞി​ക്കു ശേ​ഷം സ്പെ​യി​നി​ന് ഇ​തു​വ​രേ​യും ഒ​രു വ​നി​താ ഭ​ര​ണാ​ധി​കാ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ക​യാ​ണ് 20 കാ​രി​യാ​യ ലി​യോ​ണ​ർ. ഫെ​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വി​ന്‍റെ​യും ലെ​റ്റി​സി​യ​യും മൂ​ത്ത മ​ക​ളാ​ണ് ലി​യോ​ണ​ർ. പി​താ​വ് ഫെ​ലി​പ്പ് ​ആ​റാ​മ​ൻ രാ​ജാ​വ് സ്ഥാ​ന​മൊ​ഴി​യു​ക​യോ മ​ര​ണ​പ്പെ​ടു​ക​യോ ചെ​യ്താ​ലാ​ണ് ലി​യോ​ണ​ർ സ്‌​പെ​യി​നി​ന്‍റെ രാ​ജ്ഞി പ​ദ​വി​യി​ലെ​ത്തു​ക.

2005 ഒ​ക്ടോ​ബ​ർ 31-ന് ​സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ലാ​ണ് ലി​യോ​ണോ​റി​ന്‍റെ ജ​ന​നം. സ്പെ​യി​ൻ സിം​ഹാ​സ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​വ​കാ​ശി എ​ന്ന നി​ല​യി​ൽ പ്രി​ൻ​സ​സ് ഓ​ഫ് ആ​സ്റ്റൂ​രി​യാ​സ് എ​ന്ന പ​ദ​വി ല​ഭി​ച്ചി​രു​ന്നു. സ്‌​പെ​യി​നി​ന്‍റെ അ​ടു​ത്ത രാ​ജ്ഞി​യാ​കാ​നാ​യി വ​ലി​യ പ​രി​ശീ​ല​ന​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളു​മാ​ണ് ലി​യോ​ണോ​റി​ന് ല​ഭി​ച്ച​ത്.

മാ​ഡ്രി​ഡി​ലെ സാ​ന്‍റാ മ​രി​യ ഡി ​ലോ​സ് റൊ​സാ​ലെ​സ് സ്‌​കൂ​ളി​ലാ​ണ് രാ​ജ​കു​മാ​രി​യു​ടെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. ഭാ​വി​ലോ​ക നേ​താ​ക്ക​ളെ​യും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ഠി​പ്പി​ക്കു​ന്ന ഇ​ടം എ​ന്ന നി​ല​യി​ൽ പേ​രെ​ടു​ത്ത വെ​യി​ൽ​സി​ലെ യു ​ഡ​ബ്ല്യു സി ​അ​റ്റ്ലാ​ന്‍റി​ക് കോ​ള​ജി​ൽ നി​ന്നാ​ണ് ലി​യോ​ണോ​ർ ബി​രു​ദം നേ​ടി​യ​ത്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ, ന​യ​ത​ന്ത്രം, ആ​ഗോ​ള കാ​ര്യ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ലി​യോ​ണോ​റി​ന്‍റെ പ​ഠ​നം.

ഭാ​വി​യി​ൽ ലോ​ക നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മെ​ന്നോ​ണം സ്പാ​നി​ഷി​നു പു​റ​മേ ക​റ്റാ​ല​ൻ, ഇം​ഗ്ലി​ഷ്, ഫ്ര​ഞ്ച്, അ​റ​ബി​ക്, മ​ന്‍റാ​രി​ൻ എ​ന്നീ ഭാ​ഷ​ക​ളി​ൽ ലി​യോ​ണോ​ർ പ​രി​ജ്ഞാ​നം നേ​ടി​യി​ട്ടു​ണ്ട്. സ്പാ​നി​ഷ് നി​യ​മ​മ​നു​സ​രി​ച്ച് ഭാ​വി രാ​ജ​ഭ​ര​ണാ​ധി​കാ​രി സാ​യു​ധ സേ​ന​യു​ടെ എ​ല്ലാ ശാ​ഖ​ക​ളി​ലും പ​രി​ശീ​ല​നം നേ​ടേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ രാ​ജ​കു​മാ​രി അ​തി​ലും പ്രാ​വി​ണ്യം നേ​ടി​യി​ട്ടു​ണ്ട്.

ജെ​ൻ​സി​ത്ത​ല​മു​റ​യി​ൽ നി​ന്നൊ​രാ​ൾ ഭ​ര​ണാ​ധി​കാ​രി ആ​കു​ന്ന​തോ​ടെ എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ് ആ​ഗോ​ള വേ​ദി​യി​ൽ സം​ഭ​വി​ക്കു​ക എ​ന്ന​ത് അ​റി​യാ​ൻ ആ​കാ​ക്ഷ​യോ​ടെ ന​മു​ക്കും കാ​ത്തു​നി​ൽ​ക്കാം.

Related posts

Leave a Comment