അമ്മമനസ് തങ്കമനസ്..! തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ വീണ്ടും ക​ണ്ടെ​ത്തി; ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ര​ണ്ടാംബ്ലോ​ക്കി​ലാ​യി വീ​ണ്ടും തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. 

ഇ​ത് മൂ​ന്നാംത​വ​ണ​യാ​ണ് ആ​ന​ക്കു​ട്ടി കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞ​ത്. ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന.

ആ​ന​ക്കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും തു​മ്പി​ക്കൈ ഇ​ല്ലാ​ത്ത​ത് ജ​ന്മ​ന​യു​ള്ള വൈ​ക​ല്യ​മാ​യി​രി​ക്കാ​മെ​ന്നും വ​നം​വ​കു​പ്പ് പ​റ​ഞ്ഞു.

നേ​ര​ത്തെ ആ​ന​ക്കു​ട്ടി​ക്ക് പ​ലത​വ​ണ ചി​കി​ത്‌​സ ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വ​നം​വ​കു​പ്പ് ഒ​രു​ക്കി​യിരുന്നെ​ങ്കി​ലും ഇതിനെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Related posts

Leave a Comment