സഖാക്കാളോട് കളിച്ചാൽ ..! ട്രാഫിക് നിയമം തെറ്റിച്ച യുവാവിന് പെറ്റിയടിച്ചു; സഖാവാണെന്ന് പറഞ്ഞിട്ടും സത്യസന്ധതയോടെ ജോലി ചെയ്തു; തലസ്ഥാനത്തുനിന്ന് വിളിയെത്തി, അഭിനന്ദനം പ്രതീക്ഷിച്ച പോലീസുകാരന് കിട്ടിയത്…

പി. ​ജ‍​യ​കൃ​ഷ്ണ​ൻ
പെ​റ്റി​ക്കേ​സു​ക​ളു​ടെ ക്വാ​ട്ട തി​ക​യാ​ത്ത​തി​ന്‍റെ വേ​വ​ലാ​തി​യി​ലാ​ണ് ഗ്രേ​ഡ് എ​സ്‌​ഐ​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ല​ത്ത് റോ​ഡി​ലി​റ​ങ്ങി​യ​ത്.

ട്രാ​ഫി​ക് റൂ​ൾ​സ് ത​നി​ക്കു പു​ല്ലാ​ണെ​ന്ന മ​ട്ടി​ൽ വ​ണ്ടി​യി​ൽ പാ​ഞ്ഞു​വ​ന്ന​യാ​ളെ സി​നി​മാ​സ്റ്റൈ​ലി​ൽ കൈ​യോ​ടെ പൊ​ക്കു​ക​യും​ചെ​യ്തു.

ഒ​രു​ത്ത​നെ കി​ട്ടി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ പി​ഴ അ​ട​പ്പി​ക്കാ​ൻ ര​സീ​ത് കു​റ്റി​യെ​ടു​ത്ത് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ച​വി​ട്ടി​യ​ത് മൂ​ർ​ഖ​ൻ പാ​ന്പി​നെ​യാ​ണെ​ന്ന് എ​സ്ഐ മ​ന​സി​ലാ​ക്കി​യ​ത്.

“സ​ഖാ​വാ​ണ് ക​ളി ത​ന്നോ​ട് വേ​ണ്ടെ​ന്ന്’ പി​ടി​യി​ലാ​യ ക​ക്ഷി പ​റ​ഞ്ഞെ​ങ്കി​ലും എ​സ്ഐ പി​ൻ​മാ​റി​യി​ല്ല. ‘മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍വ​രെ പി​ടി​ത്ത​മു​ള്ള ആ​ളാ​ണെ​ന്ന’ മു​ന്ന​റി​യി​പ്പി​ലും പ​ത​റി​യി​ല്ല.

സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ക​യ​ല്ലേ, പി​ന്നെ എ​ന്താ പ്ര​ശ്‌​നം എ​ന്നു സ്വ​യം മ​ന​സി​ൽ ചോ​ദി​ച്ചു​കൊ​ണ്ട് പി​ഴ​യ​പ്പി​ച്ചി​ട്ടേ ആ ​പി​ടി​പാ​ടു​കാ​ര​നെ വി​ട്ടു​ള്ളൂ. ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ല്‍ പ​രി​ധി​യി​ൽ നാ​ലാ​ളു കാ​ൺ​കെ​യാ​യി​രു​ന്നു സം​ഭ​വം.

പെ​റ്റി​ക്കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​തി​രു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലു​മാ​യി​രു​ന്നു എ​സ്ഐ.

പ​ക്ഷേ, ത്രി​ല്ല് തീ​രാ​ൻ അ​ധി​കം സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ടി​ത്തീ​പോ​ലെ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മെ​ത്തി.

‘ഉ​ട​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക’. കി​ട്ടി​യ വ​ണ്ടി​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ മാ​തൃ​കാ എ​സ്ഐ​ക്ക് വ​യ​ർ നി​റ​യെ കി​ട്ടി​യെ​ന്നാ​ണ് സേ​ന​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ പ്ര​മു​ഖ​നാ​യ നേ​താ​വി​ന്‍റെ ബ​ന്ധു​വി​നെ​യാ​ണ​ത്രേ ന​മ്മു​ടെ പാ​വം ഗ്രേ​ഡ് എ​സ്‌​ഐ പെ​റ്റി​ക്കേ​സി​ല്‍ കു​ടു​ക്കി​യ​ത്.

നേ​താ​വാ​ക​ട്ടെ ഭാ​ര്യ​യു​ടെ നി​യ​മ​ന​വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ആ​കെ ക​ലി​പ്പി​ലാ​യി​രി​ക്കു​ന്ന സ​മ​യ​വും.സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു വി​ളി​ച്ച് എ​സ്ഐ​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ നേ​താ​വ് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പി​ന്നാ​ന്പു​റ സം​സാ​രം.

മു​ഖം നോ​ക്കാ​തെ ഡ്യൂ​ട്ടി ചെ​യ്ത​തി​ന് അ​ഭി​ന​ന്ദ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന എ​സ്ഐ ഇ​പ്പോ​ൾ മു​ഖം ഉ​യ​ർ​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ​ത്രെ.

Related posts

Leave a Comment