അ​​തി​​ർ​​ത്തി​​യി​​ലെ നുഴഞ്ഞുകയറ്റക്കാർ സൂക്ഷിക്കുക; ആ​ദി​ലി​ന്‍റെ ഡ്രോ​ണ്‍ റെഡി!

അ​​ടി​​മാ​​ലി: നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​ക്കാരെ ത​​ട​​യാ​​ൻ ആ​​ദി​​ലി​​ന്‍റെ ഡ്രോ​​ണ്‍ ത​യാ​ർ. അ​തി​ർ​ത്തി​യി​ലെ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ വ​രെ ത​ന്‍റെ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഈ ​എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി പ​റ​യു​ന്നു. മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​മു​​ള്ള ഭീ​​ക​​ര​​രു​​ടെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം തി​​രി​​ച്ച​​റി​​ഞ്ഞു നി​​ർ​​ദേ​​ശം ല​​ഭി​​ക്കു​​ന്ന​ മു​​റ​​യ്ക്കു വെ​​ടി​​വ​​യ്പി​​ലൂ​​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം നീ​ക്കം ത​ട​യാ​മെ​ന്നാ​ണ് ബൈ​​സ​​ണ്‍​വാ​​ലി സ്വ​​ദേ​​ശി​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ അ​​ക്ഷ​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ര​​ണ്ടാം​ വ​​ർ​​ഷ എ​​ൻ​​ജി​​നി​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ആ​​ദി​​ൽ പ​​റ​​യു​​ന്നത്.

നൂ​​ത​​ന ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളു​​മാ​​യി ശാ​​സ്ത്ര​​ലോ​​ക​​ത്തു ശ്ര​​ദ്ധേ​​യ​​നാ​​കു​​ക​​യാ​​ണ് ഹൈ​​റേ​​ഞ്ചി​​ൽ​​നി​​ന്നു​​ള്ള ശാ​​സ്ത്ര​​പ്ര​​തി​​ഭ. സ്വ​​ന്ത​​മാ​​യി റോ​​ബോ​​ട്ട് നി​​ർ​​മി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​തി​​ർ​​ത്തി​​യി​​ൽ ശ​​ത്രു​​പാ​​ള​​യ​​ത്തെ ത​​ക​​ർ​​ക്കാ​​ൻ കെ​​ല്​​പു​​ള്ള ഡ്രോ​​ണ്‍ നി​​ർ​​മി​​ച്ചാ​​ണ് ആ​​ദി​​ൽ ശ്ര​​ദ്ധേ​​യ​​നാ​​കു​​ന്ന​​ത്. ബൈ​​സ​​ണ്‍​വാ​​ലി ക​​ണ്ടം​​കു​​ള​​ത്ത് സ​​ന്തോ​​ഷി​​ന്‍റെ​​യും മി​​നി​​യു​​ടെ​​യും ഇ​​ള​​യ മ​​ക​​നാ​​ണ് ആ​​ദി​​ൽ.

മ​​നു​​ഷ്യ​​നു​​മാ​​യി ഇ​​ട​​പ​​ഴ​​കും​​വി​​ധം 2018ൽ ​​ആ​​ദി​​ൽ നി​​ർ​​മി​​ച്ച റോ​​ബോ​​ട്ടാ​​യി​​രു​​ന്നു ഈ ​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ൽ ആ​​ദ്യ​​ത്തേ​​ത്. ഇ​​ന്ത്യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ​​യ​​ൻ​​സ് ഫെ​​സ്റ്റി​​ൽ ഇ​തി​ന് ബെ​​സ്റ്റ് ഇ​​ന്നോ​​വേ​​ഷ​​ൻ അ​​വാ​​ർ​​ഡും ല​​ഭി​​ച്ചു.

അ​​ടു​​ത്ത​​യി​​ടെ ഡ്രോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തി​​യ മ​​റ്റു ര​​ണ്ടു പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളാ​​ണ് ആ​​ദി​​ൽ ഇ​​പ്പോ​​ൾ ശാ​​സ്ത്ര​​ലോ​​ക​​ത്തി​​നു​​മു​​ന്പി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നൊ​രു​ങ്ങു​​ന്ന​​ത്. പു​​ൽ​​വാ​​മ ആ​​ക്ര​​മ​​ണ​​ത്തി​​നു​ ശേ​​ഷം അ​​തി​​ർ​​ത്തി​​യി​​ലെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം എ​​ങ്ങ​​നെ ചെ​​റു​​ക്കാ​​മെ​​ന്ന ചി​​ന്ത​​യി​​ൽ​​നി​​ന്നാ​ണ് പു​തി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ ജ​ന​നം.

നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ ജ​​ഡാ​​യു​​വെ​​ന്ന കു​​ഞ്ഞ​​ൻ ഡ്രോ​​ണും പ്ര​​കൃ​​തിദു​​ര​​ന്ത​​ങ്ങ​​ളി​​ലും മ​​റ്റും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​വു​​ന്ന മൃ​​ത്യു​​ഞ്ജ​​യ എ​​ന്ന മ​​റ്റൊ​​രു ഡ്രോ​​ണു​​മാ​​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​​ശ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ മ​​രു​​ന്നും ഭ​​ക്ഷ​​ണ​​വു​​മാ​​യി മൂ​​ന്നു​ കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ൽ മൃ​​ത്യു​​ഞ്ജ​​യയെ പ​​റ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് ആ​​ദി​​ൽ പ​​റ​​യു​​ന്നു.

ജ​​ഡാ​​യു​​വെ​​ന്ന ഡ്രോ​​ണ്‍ അ​​തി​​ർ​​ത്തി​​യി​​ൽ സൈ​​നി​​ക സു​​ര​​ക്ഷ​​യ്ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്നാ​​ണ് ആ​​ദി​​ലി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​മു​​ള്ള ഭീ​​ക​​രരു​​ടെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം തി​​രി​​ച്ച​​റി​യാ​ൻ ഇ​തി​നു ശേ​ഷി​യു​ണ്ട്.

നി​​ർ​​ദേ​​ശം ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കു വെ​​ടി​​വ​​യ്പി​​ലൂ​​ടെ ഭീ​​ക​​ര​​നീ​​ക്കം ത​​ട​​യാ​​മെ​ന്നും ആ​​ദി​​ൽ പ​​റ​​യു​​ന്നു. ത​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്തം ഡി​​ആ​​ർ​​ഡി​​ഒ​​യ്ക്കു സ​​മ​​ർ​​പ്പി​​ച്ച് അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ഈ ​പ്ര​തി​ഭ.

Related posts