തിരയും കണ്ടു, തീരവും കണ്ടു… ! വിലങ്ങാട് കോളനികളിലെ വിദ്യാര്‍ഥികള്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍; കാടിന്റെ മക്കളുടെ സന്തോഷം അടങ്ങുന്നില്ല

നാ​ദാ​പു​രം: മ​ല​യോ​ര മേ​ഖ​ല​യാ​യ വി​ല​ങ്ങാ​ട്ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​താ​ണ് ഈ ​കു​ട്ടി​ക​ൾ. വി​ല​ങ്ങാ​ട് അ​ടു​പ്പി​ൽ, കെ​ട്ടി​ൽ കോ​ള​നി​ക​ളി​ലെ അ​ഞ്ചു മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്, റൂ​റ​ൽ എ​സ്പി എം.​കെ.​പു​ഷ്ക്ക​ര​ൻ, ഡി​വൈ​എ​സ്പി വി.​കെ.​രാ​ജു എ​ന്നി​വ​ർ മു​ൻ കൈ​യെ​ടു​ത്താ​ണ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് ടൗ​ണും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​ക്ക് വി​ല​ങ്ങാ​ട് നി​ന്നും പോ​ലീ​സ് ബ​സി​ലാ​ണ് 22 പെ​ൺ​കു​ട്ടി​ക​ളും 13 ആ​ൺ​കു​ട്ടി​ക​ളും വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ ​സ്‌​കൂ​ളി​ലെ ര​ണ്ടു അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം യാ​ത്ര തി​രി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ടി​ൻ​ന്‍റെ കാ​ട്ട​രു​വി​ക​ളു​ടെ​യും സം​ഗീ​തം ശ്ര​വി​ച്ച് ഉ​ണ്ണു​ക​യും ഉ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ടൗ​ണി​ന്‍റെ പ​കി​ട്ടും, ആ​ര​വ​വും, തി​ര​ക്കും, വാ​ഹ​ന​ങ്ങ​ളും, വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും, പ്ലാ​ന​റ്റോ​റി​യ​ത്തി​ലെ ന​ക്ഷ​ത്ര ലോ​ക​വും, ദീ​പാ​ലം​കൃ​ത​മാ​യ കോ​ഴി​ക്കോ​ട് ന​ഗ​ര​വും എ​ല്ലാം തി​ക​ഞ്ഞ കൗ​തു​കം ത​ന്നെ​യാ​യി​രു​ന്നു.

ബേ​പ്പൂ​ർ തു​റ​മു​ഖം, പ്ലാ​ന​റ്റോ​റി​യം, ക​ട​ൽ തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ മ​തി​മ​റ​ന്ന് ആ​ർ​ത്തു​ല്ല​സി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​വ​ർ ബീ​ച്ചി​ൽ എ​ത്തി​യ​ത്. മ​ണ​ൽ​പ്പ​ര​പ്പി​ൽ ചാ​ടി​ക്ക​ളി​ച്ചും ക​ട​ലി​ലേ​ക്കി​റ​ങ്ങി തി​ര​മാ​ല​ക​ളെ ത​ലോ​ടി​യും ചി​ല കു​ട്ടി​ക​ൾ ആ​ഹ്ലാ​ദം പ​ങ്കി​ട്ട​പ്പോ​ൾ മ​റ്റു ചി​ല​ർ​ക്ക് പ​രി​ഭ്ര​മ​മാ​യി​രു​ന്നു.

Related posts