ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് നാട്ടു​കാ​ർ; ഗ്രാ​മീ​ണ​പാ​ത​യി​ല്‍ ഓ​ട്ടം തു​ട​ര്‍​ന്ന് ഉ​ടു​മ്പ​ന്നൂ​രി​ന്‍റെ ഗ്രാ​മ​വ​ണ്ടി

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ഗ്രാ​മ​വ​ണ്ടി സ​ര്‍​വീ​സ് മൂ​ന്ന​ര മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ യാ​ത്ര തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മ​വ​ണ്ടി ഉ​ടു​മ്പ​ന്നൂ​രി​ല്‍ ആ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ തനതു‍ ഫ​ണ്ടി​ല്‍​നി​ന്നു തു​ക നീ​ക്കി​വ​ച്ചാ​ണ് വാ​ഹ​ന​ത്തി​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്. ഡീ​സ​ല്‍ അ​ടി​ക്കാ​നു​ള്ള പ​ണം പ​ല​പ്പോ​ഴും സ​ര്‍​വീ​സി​ല്‍​നി​ന്ന് ല​ഭി​ക്കാ​റി​ല്ല. ടി​ക്ക​റ്റ് ഇ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്ന തു​ക പൂ​ര്‍​ണ​മാ​യും കെ​എ​സ്ആ​ര്‍​ടി​സി​ക്കാ​ണ്. എ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് മു​ട​ങ്ങാ​തെ സ​ര്‍​വീ​സ് തു​ട​രാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് ഗ്രാ​മ​വ​ണ്ടി പ​ഞ്ചാ​യ​ത്തി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. യാ​ത്രാ​സൗ​ക​ര്യം കു​റ​വാ​യ പാ​റേ​ക്ക​വ​ല, ചെ​പ്പു​കു​ളം, ഓ​ലി​ക്കാ​മ​റ്റം, അ​മ​യ​പ്ര, ത​ട്ട​ക്കു​ഴ, ചെ​പ്പു​കു​ളം, ഉ​പ്പു​കു​ന്ന്, ക​ച്ചി​റ​മൂ​ഴി തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി വ​രു​ന്ന​ത്.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന ത​ട്ട​ക്കു​ഴ മേ​ഖ​ല​യി​ല്‍​നി​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, വി​വി​ധ ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ള്ള ഉ​ടു​മ്പ​ന്നൂ​ര്‍ ടൗ​ണി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ നി​ല​വി​ല്‍ നേ​രി​ട്ട് ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ചതും ലാ​ബോ​റ​ട്ട​റി​യി​ല്‍ വ​നി​ത​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി​യ​തും മൂ​ലം ഇ​വി​ടേ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് നി​ര​വ​ധി ആ​ളു​ക​ള്‍ പ്ര​തി​ദി​നം എ​ത്തു​ന്നു​ണ്ട്. ഇ​വ​ര്‍​ക്കെ​ല്ലാം സ​ര്‍​വീ​സ് പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു​ഫ​ണ്ടി​ല്‍​നി​ന്നു​ള്ള തു​ക​യ്ക്കു പു​റ​മേ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യും ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​റ്റ് ജി​ല്ല​ക​ളി​ലും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന റൂ​ട്ടി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.ജി​ല്ല​യി​ല്‍ മ​റ്റു പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ള്‍​നാ​ട​ന്‍ ഗ​താ​ഗ​ത സൗ​ക​ര്യം പ​രി​മി​ത​മാ​ണെ​ങ്കി​ലും ഇ​വ​രൊ​ന്നും ഉ​ടു​മ്പ​ന്നൂ​രി​ന്‍റെ മാ​തൃ​ക പി​ന്തു​ട​രാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment