ആടുകൾ അപ്രത്യക്ഷമാകുന്ന വിദ്യ പോലീസ് പൊളിച്ചു; ഏലൂരിൽ മേയാൻ വിടുന്ന ആടു കൾ അപ്രത്യക്ഷമാകുന്നെന്ന പരാതിക്ക് പരി ഹാരമായി; കാറിലെത്തി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ പോലീസ് പൊക്കി

aadukallanmarകൊ​ച്ചി/​ക​ള​മ​ശേ​രി: ഏ​ലൂ​ർ നി​വാ​സി​ക​ൾ അ​ൽ​പം ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ മേ​യാ​ൻ വി​ട്ട ആ​ടു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും. ഈ ​ഭാ​ഗ​ത്തു വി​ല​സു​ന്ന ക​വ​ർ​ച്ച​ക്കാ​ർ​ക്കു പ്രിയം ആ​ടി​നോ​ടാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ഏ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടു യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ കാ​റി​ലെ​ത്തി ആ​ടി​നെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ ഇ​നി​യും ആ​ളു​ക​ളു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി ഫ്ല​വ​ർ ഗാ​ർ​ഡ​ൻ​സ് അ​നൂ​പ് ച​ന്ദ്ര​ൻ (22), ക​ലൂ​ർ സൗ​ത്ത് ജ​ന​ത റോ​ഡ് ക​രി​പ്പാ​ശേ​രി അ​ഖി​ൽ ജോ​സ​ഫ് (24) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മേ​യാ​ൻ വി​ട്ട ആ​ടു​ക​ളെ കൂ​ട്ട​ത്തോ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​താ​യി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തോ​ടെ ആ​ടി​നെ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ഏ​ലൂ​ർ എ​സ്ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ വ​ന്ന യു​വാ​ക്ക​ളെ സം​ശ​യം തോ​ന്നി ചോ​ദി​ച്ച​തോ​ടെ ആ​ടു മോ​ഷ​ണ ക​ഥ​ക​ളു​ടെ ചു​രു​ൾ അ​ഴി​ഞ്ഞു.കാ​റു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്നു ഒ​ഴി​ഞ്ഞ​യി​ട​ങ്ങ​ളി​ൽ മേ​യു​ന്ന ആ​ടു​ക​ളെ വ​ണ്ടി​യി​ൽ ക​യ​റ്റി കൊ​ണ്ടു പോ​വു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

തു​ട​ർ​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ല്പന ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ടു ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​വ​രെ നാ​ല് ആ​ടു​ക​ളെ​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ, ര​ണ്ടു കാ​റു​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജോ​ലി​യി​ല്ലാ​തെ ക​റ​ങ്ങി ന​ട​ക്കു​ന്ന ഇ​രു​വ​ർ​ക്കും കാ​റു​ക​ൾ വാ​ങ്ങി​ക്കാ​നു​ള്ള പ​ണം എ​വി​ടെ​നി​ന്നു ല​ഭി​ച്ചെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സെ​ന്ന് ഏ​ലൂ​ർ എ​സ്ഐ അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ടു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ഉ​ട​മ​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ള​മ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ​വ​ർ ആ​ടു മോ​ഷ​ണം പോ​യെ​ന്നു ഇ​ന്ന​ലെ പ​രാ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​തി​ന്‍റെ പി​ന്നി​ലും ഇ​തേ സം​ഘ​മാ​ണോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ന്നു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts