ഒരു വെടിക്ക് രണ്ടുപക്ഷി..! ഡി​ഇ​ഒ കോ​തമംഗ​ലം ഡോ​ട്ട് ഇ​ൻ സ​ന്ദ​ർ​ശി​ച്ച വിദ്യാർഥികൾ ഞെട്ടി; വി​ദ്യാ​ഭ്യാ​സ വെ​ബ്സൈ​റ്റ് തു​റ​ന്നാ​ൽ എ​ത്തു​ന്ന​ത് അ​ശ്ലീ​ല സൈ​റ്റി​ലേ​ക്ക്; സൈ​റ്റ് നിയന്ത്രിക്കുന്നതാകട്ടെ ജർമനിയിലിരുന്ന്

kothamangalamകോ​ത​മം​ഗ​ലം:​ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള​റി​യാ​ൻ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ ഡി​ഇ​ഒ കോ​തമംഗ​ലം ഡോ​ട്ട് ഇ​ൻ സ​ന്ദ​ർ​ശി​ച്ചാ​ൽ ഞെ​ട്ടും.​ കാ​ര​ണം ഈ ​വെ​ബ്സൈ​റ്റ് തു​റ​ക്കു​ന്പോ​ൾ ചെ​ന്നെ​ത്തു​ന്ന​ത് അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ്. ഈ ​വെ​ബ്സൈ​റ്റ് ഇ​പ്പോ​ൾ ജ​ർ​മനി​യി​ൽ നി​ന്നാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യു​ന്നു.​

വെ​ബ്സൈ​റ്റി​ൽ ഒ​ര​വ​കാ​ശ​വും കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യ്ക്കോ​ ഇ​ല്ല. വെ​ബ്സൈ​റ്റി​ന്‍റെ ഡോ​മൈ​ൻ അ​വ​കാ​ശം മേ​യ് ആ​ദ്യം പ്രൊ​വൈ​ഡ​ർ, മ​റ്റൊ​രാ​ൾ​ക്ക് മ​റി​ച്ചു​വി​റ്റി​രു​ന്നു.​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വാ​ർ​ഷി​ക വ​രി​സം​ഖ്യ അ​ട​യ്ക്കാ​തെ​വ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ​ഇ​പ്പോ​ഴ​ത്തെ അ​വ​കാ​ശി​യാ​ണ് അ​ശ്ലീ​ല സൈ​റ്റി​ലേ​ക്ക് ലി​ങ്ക് ന​ൽ​കി വെ​ബ്സൈ​റ്റ് പ​ഴ​യ പേ​രി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഒ​രു മാ​സം മു​ന്പ് സം​ഭ​വം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.​ അ​ന്നു​ത​ന്നെ ഡി​ഇ​ഒ കോ​ത​മം​ഗ​ലം എ​ന്ന വെ​ബ്സൈ​റ്റ് അ​ഡ്ര​സ് മ​റ്റാ​ർ​ക്കും ല​ഭി​ക്കാ​ത്ത​വി​ധം ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts