വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം; സെന്‍റ് മേരീസ് നഗറിൽ അ​പ്രോ​ച്ച് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി

ആ​ല​ക്കോ​ട്: നീ​ണ്ട കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ലെ അ​പ്രോ​ച്ച് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി. ആ​ല​ക്കോ​ട് പു​ഴ​യ്ക്ക് കു​റു​കെ സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ൽ കോ​ൺ​ക്രീ​റ്റ് പാ​ലം പ​ണി​തി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ലം കൊ​ണ്ടു​ള്ള ഉ​പ​കാ​ര​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു ജ​ന​ങ്ങ​ൾ.

പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പാ​ലം പ​ണി​ത​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​നെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രി​ൽ എ​തി​ർ​പ്പ് ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​ഞ്ചാ​യ​ത്ത് റോ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഇ​രു​വ​ശ​ത്തും 50 മീ​റ്റ​ർ ടാ​റിം​ഗ് ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ലെ അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ണ​മാ​യും ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഫ​ല​മ​ണി​യു​ക. ആ​ല​ക്കോ​ട് ടൗ​ണി​ലേ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​തു​വ​ഴി വ​ള​രെ വേ​ഗ​മെ​ത്താ​മെ​ന്ന​ത് ഏ​റെ ഗു​ണം ചെ​യ്യും.

Related posts