പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ കു​ടും​ബ​ത്തി​ന് ആ​ദ​രം

ആ​ലു​വ: പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 20 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ​ര​വ്. സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന ഉ​റു​മ്പ​ത്ത് വീ​ട്ടി​ൽ യു.​ജെ. പോ​ളി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ പോ​ൾ 55 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്ത് പു​തി​യ​കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ആ​ദ​രി​ച്ച​ത്.

സ്ഥ​ലം വി​ട്ടു​ത​ന്ന ഉ​റു​മ്പ​ത്ത് പോ​ൾ-​അ​ന്ന​മ്മ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ആ​ൽ​ഫി​യെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​വി​ടെ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യു​ന്ന​തി​ന് 2015 ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2016ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് 2018 ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ജ​ത്ത് ജ​ലീ​ൽ, ആ​രോ​ഗ്യം വി​ദ്യാ​ഭ്യാ​സം സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് അ​ശോ​ക​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പൗ​ളി ജോ​ണി, സാ​ജു മ​ത്താ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ബ​ഷീ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts