നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത്; എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ; മദ്യം മറിച്ചു വിറ്റിരുന്നത് ഇരട്ടി വലയ്ക്ക്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​യ മ​ദ്യം ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​നെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​മാ​ൻ എ​യ​ർ​ലൈ​ൻ​സി​ലെ റാ​മ്പ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഷ​റ​ഫ് (47) നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഒ​മാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ മ​ദ്യം വാ​ങ്ങാ​ത്ത യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്നു മ​ദ്യം വാ​ങ്ങു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ഷ​റ​ഫ് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വാ​ങ്ങി മ​റി​ച്ചു വി​ൽ​പ​ന ചെ​യ്‌​തി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന മ​ദ്യം ലി​റ്റ​റി​ന് 1000 രൂ​പ ലാ​ഭ​ത്തി​നാ​ണ് വി​ൽ​ക്കു​ന്ന​ത്.

Related posts