ആ​ന​ക്കൊ​മ്പി​ൽ തീർത്ത വി​ഗ്ര​ഹം വി​ൽ​ക്കാൻ ശ്രമം ;  കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ടർ പിടിയിൽ; അജയന് ആനക്കൊമ്പ് സംഘവുമായി ബന്ധമുള്ളതായി വനപാലകർ

കാ​ട്ടാ​ക്ക​ട : ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത വി​ഗ്ര​ഹം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ മ​ണ്ണ​ടി​ക്കോ​ണം അ​ത്തം​വീ​ട്ടി​ൽ അ​ജ​യ​കു​മാ​റി (50)നെ ​വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 29ന് ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന ര​ണ്ട് ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹം വ​നം​വ​കു​പ്പ് പി​ടി​കൂ​ടി.

വി​ഗ്ര​ഹ​വു​മാ​യി എ​ത്തി​യ പെ​രു​മ്പ​ഴു​തൂ​ർ സ്വ​ദേ​ശി സൈ​മ​ൺ (60) നേരത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ​കു​മാ​ർ പി​ടി​യി​ലാ​യ​ത്. മു​ട്ട​ത്ത​റ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന​ക്കൊ​മ്പ് വി​ൽ​പ്പ​ന​ സം​ഘ​വു​മാ​യി പി​ടി​യി​ലാ​യ അ​ജ​യ​ന് ബ​ന്ധ​മു​ള്ള​താ​യി വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. ഒ​ന്നേ​മു​ക്കാ​ൽ കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ര​ണ്ട് വി​ഗ്ര​ഹ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts