നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന് മ​ധു​ര​മി​ല്ലെന്ന് ആരോപിച്ച് സം​ഘ​ര്‍​ഷം; പോ​ലീ​സുകാ​ര​ന്‍ ഉൾപ്പെ​ടെ മൂ​ന്നുപേ​ര്‍ റിമാൻഡിൽ

വെ​ള്ള​റ​ട : വി ​ബി ഏ​സ് കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യ ​നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന് മ​ധു​ര​മി​ല്ലെന്ന് ആ​രോ​പി​ച്ച് സം​ഘ​ര്‍​ഷം. പോ​ലീ​സുകാ​ര​ന്‍ ഉ​ൾപ്പ​ടെ മൂ​ന്ന്പേ​ര്‍ അ​റ​സ്റ്റി​ല്‍. ചെ​ട്ട്കു​ന്ന് ആ​ര്‍ സി ​പ​ള്ളി​യി​ല്‍​ ന​ട​ന്ന വി ​ബി ഏ​സ് കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യ​ നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന് മ​ധു​ര​മി​ല്ലെന്നാ​യി​രു​ന്നു ആ​രോ​പ​ണം.

സം​ഘ​ര്‍​ഷ​ത്തി​ല്‍ സ​ഹോദര​ങ്ങ​ളാ​യ ര​ണ്ട്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ​ക്കാ​ല കു​ഴി​വി​ള ശാ​ര​ദാ ഭ​വ​നി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക്ക​ളാ​യ ര​ഞ്ജി​ത്ത്(23) രാ​ഹു​ല്‍(21) എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെട്ട് കാ​ട്ടാ​ക്ക​ട പോ​ലീസ് സ്റ്റേഷ​നി​ലെ പോ​ലി​സുകാ​ര​ന്‍ മ​ണ​ക്കാ​ല അ​മ​ല്‍ കോ​ട്ടേ​ജി​ല്‍ ജ​യ​രാ​ജ്(51),പൂ​ഴ​നാ​ട് കാ​രോ​ട്ട്കോ​ണം ബ ി​നു​ഭ​വ​നി​ല്‍ അ​നി​ല്‍​രാ​ജ്(35),പൂ​ഴ​നാ​ട് കാ​രോ​ട്ട്കോ​ണം ക​ന​കാ​ഭ​വ​നി​ല്‍ വി​ന്‍​സെ​ന്‍റ്(35) എ​ന്നി​വ​രെ ആ​ര്യ​ന്‍​കോ​ട് എ​സ് ഐ ​സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ്ചെ​യ്തു.​

നാ​ര​ങ്ങാ​വെ​ള്ള​ത്തി​നന്‍റെ പേ​രി​ല്‍ ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കുക​യാ​യി​രു​ന്നു. ഇ​ടി​ക​ട്ട​കൊണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ര​ന്‍​ജി​ത്തി​ന്‍റെ വ​ല​ത് കൈ​യ്യി​ലേ എ​ല്ല്പൊ​ട്ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​കളെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു.

Related posts