മലപ്പുറത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയി; കേരള പോലീസ്‌ വിട്ടില്ല ! തമിഴ്നാട്ടിൽ നിന്നും പിടികൂടി

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ഒ​ടു​വി​ൽ പോലീ​സി​ന്‍റെ പി​ടി​യി​ൽ.

മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലെ പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​ക്ക​ൽ പ​ണി​ക്ക​ർ​ക്കു​ണ്ട് സ്വ​ദേ​ശി വ​ള​പ്പി​ൽ അ​ബ്ദു​ൽ മ​ജീ​ദി​നെ മ​ല​പ്പു​റം ഡി ​വൈ എ​സ് പി ​അ​ബ്ദു​ൽ ബ​ഷീ​ർ പി ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​ക്ക​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​റ് മാ​സ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്തം​ബ​റി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കോ​ട്ട​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യു​മാ​യി​രു​ന്നു.

ജി​ല്ലാപോലീ​സ് മേ​ധാ​വി എ​സ് സു​ജി​ത്ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment