കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​ന്‍റെ മി​ക​ച്ച അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള മെ​ഡ​ൽ ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന് 

ക​ണ്ണൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​ന്‍റെ മി​ക​ച്ച അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള മെ​ഡ​ലി​ന് കേ​ര​ള​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ൻ​പ​തു പേ​രി​ൽ ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലും. പ്ര​മാ​ദ​മാ​യ അ​ഞ്ചു കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ തെ​ളി​യി​ച്ച​തി​നു​ള്ള മി​ക​വി​നാ​ണ് അ​ദ്ദേ​ഹം മെ​ഡ​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ചീ​മേ​നി സ്വ​ദേ​ശി​യാ​യ കെ.​വി.

വേ​ണു​ഗോ​പാ​ൽ നേ​ര​ത്തെ ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡി​വൈ​എ​സ്പി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ​ങ്ങാ​ടി​യി​ൽ അ​ൽ​ഫ​ത്തീ​ബി ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ മി​ക​വി​നും അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​നു പു​റ​മെ ക​മാ​ൻ​ഡ​ന്‍റ് കെ.​ജി. സി​മ​ൺ, എ​സ്പി എം.​എ​ൽ. സു​നി​ൽ, എ​സ്ഐ വി. ​അ​നി​ൽ കു​മാ​ർ, അ​സി. പോ​ലീ​സ് ചീ​ഫ് എ​സ്. ഷം​സു​ദ്ദീ​ൻ, എ​സ്പി എ​സ്.​ശ​ശി​ധ​ര​ൻ, ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു പൗ​ലോ​സ്, എ​സ്ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​വ​ർ.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി സി​ബി​ഐ, എ​ൻ​ഐ​എ, പോ​ലീ​സ് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 96 പേ​രാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​ന്‍റെ മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്.

Related posts