അ​യ​ൽ​വാ​സി​ക​ളു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ! അ​ബ്ദു​ൽ അ​സീ​സി​നി​ത് ര​ണ്ടാം ജന്മം

​നെ​ടു​ങ്ക​ണ്ടം: അ​യ​ൽ​വാ​സി​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം 70കാ​ര​ൻ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് റോ​ഡി​ൽ ച​ല​ന​മ​റ്റു കി​ട​ന്ന പു​ഷ്പ​ക​ണ്ടം ത​ട​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സി​ന് ര​ക്ഷ​ക​രാ​യ​ത് പു​ഷ്പ​ക്ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ട് പു​ത്ത​ൻ​ചി​റ​യി​ൽ അ​ഖി​ലും സ​മീ​പ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​മാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​ഷ്പ​ക​ണ്ടം – അ​ണ​ക്ക​ര​മെ​ട്ട് റോ​ഡി​ലാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ അ​ബ്ദു​ൽ അ​സീ​സ് ഏ​ല​ച്ചെ​ടി​ക​ൾ ന​ന​യ്ക്കാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​ന്പ് പൈ​പ്പു​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ താ​ഴ്ന്നു​കി​ട​ന്ന 11 കെ​വി ലൈ​നി​ൽ ഇ​രു​ന്പ് പൈ​പ്പ് ത​ട്ടു​ക​യാ​യി​രു​ന്നു.

11 കെ​വി ലൈ​നി​ൽ​നി​ന്നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​തോ​ടെ ഇ​യാ​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ഇ​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. ഇ​തി​നി​ടെ​യാ​ണ് അ​ഖി​ൽ ഇ​തു​വ​ഴി ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ​ത്.

ഈ ​സ​മ​യം അ​ബ്ദു​ൽ അ​സീ​സി​ന് നേ​രി​യ ച​ല​നം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തു​ട​ർ​ന്ന് അ​ഖി​ൽ, അ​ബ്ദു​ൽ അ​സീ​സി​ന് ശ്വാ​സോ​ച്ഛ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ പ​റ്റാ​വു​ന്ന വി​ധ​ത്തി​ൽ നെ​ഞ്ചി​ൽ ന​ന്നാ​യി അ​മ​ർ​ത്തി​ക്കൊ​ടു​ത്തു. ഇ​തോ​ടെ കാ​ലു​ക​ൾ​ക്ക് അ​ന​ക്കം​വ​ച്ചു.

ഇ​തി​നി​ടെ സ​മീ​പ​വാ​സി​ക​ളാ​യ ഷൈ​ല, ന​ബീ​സ എ​ന്നി​വ​രും എ​ത്തി. തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി അ​ബ്ദു​ൽ അ​സീ​സി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ര​ണ്ട് കാ​ലു​ക​ൾ​ക്കും കൈ​മു​ട്ടി​നും വ​യ​റി​നും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ബ്ദു​ൽ അ​സീ​സ് ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി അ​ബ്ദു​ൽ അ​സീ​സി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​ത്ത് താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​ത ലൈ​നു​ക​ൾ അ​പ​ക​ട സാ​ഹ​ച​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment