ആരായാലും പണം അടച്ചിട്ട് പോയാമതി..! ക​ള്ള​വ​ണ്ടി ക​യ​റി​യ എ​ബി​വി​പിക്കാർക്ക് പണികൊടുത്ത് റെയിൽവേ പോലീസ്

കോ​ഴി​ക്കോ​ട്: സം​ഘ​ട​നാ പ്ര​വ​ർ​ത്തനത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ള്ള​വ​ണ്ടി ക​യ​റി​യ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് റെ​യി​ൽവേ 11, 200 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി. 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന എ​ബി​വി​പിയു​ടെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ധ്യപ്ര​ദേ​ശി​ൽ നി​ന്ന് ട്രെ​യി​ൻ ക​യ​റി​യ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​തെ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. 65 പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ൻ​ഡോ​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച​ത്.

എ​ന്നാ​ൽ വ​ണ്ടി ക​ണ്ണൂ​ർ എ​ത്തി​യ​പ്പോ​ൾ കം​പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​തി​ൽ അ​ട​ച്ചു മ​റ്റു യാ​ത്ര​ക്കാ​രെ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​പ്പോ​ൾ ആ​ർ​പി​എ​ഫും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​രു​മാ​യി സം​സാ​രി​ച്ചു പ്ര​ശ്നം ഒ​ത്തു തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ടാ​നൊ​രു​ങ്ങി​യ​പ്പോ​ൾ ഒ​രാ​ൾ ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 15 പേ​ർ ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കുകയായിരുന്നു.

Related posts