മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന്റെ നടുക്കം മാറും മുമ്പ് തലസ്ഥാനത്ത് വീണ്ടും വാഹനാപകടം ! ഇത്തവണ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചത് ഡോക്ടര്‍…

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പ് തന്നെ തലസ്ഥാന നഗരിയില്‍ വീണ്ടും വാഹനാപകടം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മ്മയാണ് ഇത്തരത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.

വാഹനമോടിച്ചിരുന്ന ഡോക്ടറെ നിസ്സാര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകുകയും ചെയ്തിരുന്നു. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സമാനമായ രീതിയില്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായത്.

Related posts