കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു; മ​ർ​ച്ച​ന്‍റ് നേ​വി​യു​ടെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാണ് അപകടത്തിൽപ്പെട്ടത്; ​രണ്ടു പേ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ

അ​ങ്ക​മാ​ലി: മ​ർ​ച്ച​ന്‍റ് നേ​വി​യു​ടെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. കാ​റി​ൽ സ​ഞ്ച​രി​ച്ച മ​റ്റു ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലോ​ളി പ​റ​മ്പ് ചി​ര​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സെ​യ്ത​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​പാ​ഠി​ക​ളാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ക​ണ്ണോ​ത്ത് അ​മ​ൽ​രാ​ജ് (18), കു​ള​പ്പാ​ട് സ​വാ​ദ് (19) എ​ന്നി​വ​രെ അ​ങ്ക​മാ​ലി എ​ൽ എ ​ഫ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന മ​ർ​ച്ച​ന്‍റ് നേ​വി​യു​ടെ ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴി​നാ​ണ് മൂ​ന്നു പേ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത 47ൽ ​ക​റു​കു​റ്റി​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ രാ​ത്രി 10.30 ഓ​ടെ മീ​ഡി​യ​ൻ മ​റി​ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ ഷാ​ഹി​ദ് മ​രി​ച്ചു. ഖ​ദീ​ജ​യാ​ണ് അ​മ്മ സാ​ജി താ, ​ഷ​ഹ്‌​ന എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. അ​ങ്ക​മാ​ലി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Related posts