വിദേശികൾ പിന്മാറുന്നു, ഓഹരികൾ താഴേക്ക്

മും​ബൈ: വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ പ​ണം പി​ൻ​വ​ലി​ക്ക​ൽ തു​ട​ർ​ന്ന​തോ​ടെ ഓ​ഹ​രി​വി​ല​ക​ൾ വീ​ണ്ടും ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 450 പോ​യി​ന്‍റ് വ​രെ താ​ണ​ശേ​ഷം 295.81 പോ​യി​ന്‍റ് ന​ഷ്‌‌​ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 91.8 പോ​യി​ന്‍റ് താ​ഴ്ച​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് വി​ദേ​ശ​നി​ക്ഷേ​പ​ക​ർ 17,132 കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​ന്ത്യ​ൻ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തേ കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ 25,500 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രിവാ​ങ്ങ​ൽ ആ​ണ് സൂ​ചി​ക​ക​ളെ ഇ​ത്ര​കാ​ല​വും താ​ങ്ങി​നി​ർ​ത്തി​യ​ത്.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി 750 പോ​യി​ന്‍റോ​ളം താ​ഴ്ച സെ​ൻ​സെ​ക്സി​നു​ണ്ടാ​യി. നി​ഫ്റ്റി​യും ആ​നു​പാ​തി​ക​മാ​യി താ​ണു. ഇ​തു​വ​രെ സൂ​ചി​ക​ക​ൾ ര​ണ്ട​ര​ ശ​ത​മാ​ന​മാ​ണ് താ​ണ​ത്. കു​റേ​ക്കൂ​ടി തി​രു​ത്ത​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണു നി​ഗ​മ​നം.ക​ന്പ​നി​ക​ൾ പ്ര​തീ​ക്ഷി​ച്ച ലാ​ഭം ഉ​ണ്ടാ​ക്കി​ല്ല എ​ന്ന​തും ജി​ഡി​പി വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​യ​തു​മാ​ണ് വി​ദേ​ശി​ക​ളെ അ​ല​ട്ടു​ന്ന​ത്.

ബ്ര​സീ​ൽ ഒ​ഴി​കെയുള്ള വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ഓ​ഹ​രി​ സൂ​ചി​ക​ക​ൾ കീ​ഴോ​ട്ടാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലു​ള്ള കാ​ല‍യ​ള​വി​ൽ ബ്ര​സീ​ലി​ന്‍റെ ബോ​വെ​സ്പ സൂ​ചി​ക 13 ശ​ത​മാ​നം ക​യ​റി.

Related posts