ദേശീയപാതയിലെ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു ; അപകടത്തിൽപ്പെട്ടത് കുഞ്ഞിന്‍റെ ചോറൂണിനു പോയിരുന്ന കുടുംബം; മരിച്ചത് തിരുവനന്തപുരം പാലോട് സ്വദേശികൾ

accident-thrissureപെ​രി​ഞ്ഞ​നം (തൃശൂർ): ദേ​ശീ​യ​പാ​ത 17ൽ പെ​രി​ഞ്ഞ​ന​ം പഞ്ചായത്ത് ഓഫീസിനു സമീപം കാ​റും പി​ക്കപ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു.    നാ​ലു പേ​ർ​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. തി​രു​വ​ന​ന്ത​പു​രം ചി​പ്പ​ൻ​ചി​റ ക​രു​മാ​ൻ​കൊ​ട്  പാ​ലോ​ട് സ്വ​ദേ​ശി ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷി​ന്‍റെ ഭാ​ര്യ  ശ​ബാ​ന (26), മ​ക​ൻ ആറുമാ​സം പ്രാ​യ​മു​ള്ള നി​ഹാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​തീഷ്, ബ​ന്ധു​ക്ക​ളാ​യ ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട് വി​ല​യി​ൽ വീ​ട്ടി​ൽ നി​ധി​ൻ (25), ഭാ​ര്യ ശോ​ഭി, പി​ക്ക​പ്പ് വാ​ൻ  ഡ്രൈ​വ​ർ കൊ​ട​ക​ര സ്വ​ദേ​ശി പ്ര​ചോദ് എന്നിവരെ എ​റണാകു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​
ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ​കു​ഞ്ഞി​ന്‍റെ ചോ​റൂ​ണി​നാ​യി ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​തീ​ഷും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും, എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​

അപകടത്തിൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ​അപകടം നടന്ന ഉടനെ സ്ഥല ത്തെത്തിയ ലൈ​ഫ് ഗാ​ർ​ഡ്, ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിനു നേതൃത്വം നൽകിയത്.

Related posts