സ്കൂ​ൾബസ് ഇടിച്ച് ബൈ​ക്ക് യാ​ത്രികന് ദാരുണാന്ത്യം; ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ ശി​വ​കു​മാ​റി​ന്‍റെ ത​ല​യി​ലൂ​ടെ ബസ് കയറി ഇറങ്ങി

നെ​ടു​മ​ങ്ങാ​ട് : സ്കൂ​ൾ ബസ് ഇടിച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​ര​ിച്ചു.ക​ര​കു​ളം അ​മ്മ​ൻ ന​ഗ​ർ കോ​യി​ക്ക​ൽ ശ്യം ​നി​വാ​സി​ൽ ശി​വ​കു​മാ​ർ (29 ) ആ​ണ് മ​രിച്ചത്. ഇ​ന്ന് രാ​വി​ലെ 6 .30 ക​ര​കു​ളം പു​ര​വൂ​ർ​ക്കോ​ണ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് .

ശി​വ​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​രെ വ​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു .ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ ശി​വ​കു​മാ​റി​ന്‍റെ ത​ല​യി​ലൂ​ടെ സ്കൂ​ൾ ബ​സി​ന്‍റെ ട​യ​ർ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു .

ശി​വ​കു​മാ​ർ അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു .മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​ .എ .​സി മെ​ക്കാ​നി​ക്കാ​യ ശി​വ​കു​മാ​ർ തി​രു​വ​ന്ത​പു​ര​ത്തു ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ശ​ശി​ധ​ര​ൻ – ഗി​രി​ജ ദന്പതികളുടെ മ​ക​നാ​ണ് ശി​വ​കു​മാ​ർ . അ​രു​വി​ക്ക​ര പോ​ലീ​സ് മേ​ൽ​പ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു .

Related posts