വീട്ടുജോലിക്കെത്തിയ യു​വ​തി​യെ അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ;  അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പ്രതിക്കെതിരേ നിരവധി കേസുകളുണ്ടെന്ന് പോലീസ്

ച​ങ്ങ​നാ​ശേ​രി: വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി​യെ അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ രാ​ജി​ഭ​വ​നി​ൽ രാ​ഹു​ൽ എ​സ്. മേ​നോ​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ആ​ർ. ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, വാ​ക​ത്താ​നം സി​ഐ മ​നോ​ജ്കു​മാ​ർ, എ​സ്ഐ അ​ഭി​ലാ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര്യ​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​ജോ​ലി​ക്ക് ആ​ളെ വേ​ണ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ മാ​റ്റാ​ളു​ക​ളോ​ടൊ​പ്പം അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത യു​വ​തി​യെ രാ​ഹു​ൽ മ​ർ​ദി​ച്ചെ​ന്നാ​ണു പ​രാ​തി.

യു​വ​തി വാ​ക​ത്താ​നം പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ കോ​ട്ട​യം ഈ​സ്റ്റ്, ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ കേ​സു​ള്ള​താ​യും വാ​ക​ത്താ​നം എ​സ്ഐ അ​ഭി​ലാ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

Related posts