ഡോർ ഉണ്ടായിരുന്നെങ്കിൽ..! ബ​സി​ൽ നി​ന്നു വീ​ണ് യു​വ​തി​ക്കു ഗു​രു​ത​ര​പ​രി​ക്ക്; അമിത വേഗത്തിലെത്തിയ ബസ് വളവിൽ ബ്രേക്ക് ചെയ്തപ്പോൾ പുറത്തേക്ക് വീഴുകയായിരുന്നു

accident-haripriya-lഅ​ന്പ​ല​പ്പു​ഴ: അ​മി​ത​വേ​ഗ​ത​യി​ൽ പോ​യ സ്വ​കാ​ര്യ ബ​സി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്.  തി​രു​വ​ന്പാ​ടി പു​ത്ത​ൻ വെ​ളി​യി​ൽ  പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ൾ ഹ​രി​പ്രി​യ (23) ക്കാ​ണ്  ബ​സി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ  വൈ​കു​ന്നേ​രം 5.30 ഓ​ടെ ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ്  ഫാ​ത്തി​മ എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

ബ​സ് ക​ല്ലു​പാ​ല​ത്തി​ലെ വ​ള​വി​ലെ​ത്തി ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ  യു​വ​തി തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ​ടി​ച്ചു വീ​ണ ഹ​രി​പ്രി​യ​യെ ക​ണ്‍​ട്രോ​ൾ റും ​പോ​ലീ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വി​ടെ നി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ​തി​നാ​ൽ രാ​ത്രി​യോ​ടെ യു​വ​തി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts