ജ​വാ​ൻ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ; പോലീസ് വിശദീകരണം ഇങ്ങനെ…

ഹ​രി​പ്പാ​ട്: ജ​വാ​ൻ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി പു​തു​ക്കു​ണ്ടം വ​ലി​യ​ത്ത് കി​ഴ​ക്ക​തി​ൽ ജോ​ബി​ൻ (26) ആ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

പു​ൽ​ഗാ​വ് മൈ​ൻ സ്ഫോ​ട​ന​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച മേ​ജ​ർ മ​നോ​ജ് കു​മാ​റി​ന്‍റെ കാ​ർ​ത്തി​ക​പ്പ​ള്ളി ആ​റാം വാ​ർ​ഡി​ൽ പു​തു​ക്കു​ണ്ടം സൈ​നി​കാ​ങ്ക​ണം വീ​ടി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള സ്മൃ​തി​മ​ണ്ഡ​പം ആ​ണ് ത​ക​ർ​ത്ത​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ ബൈ​ക്കോ​ടി​ച്ച് ജോബിൻ ഈ ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ നാ​യ കു​റു​കെ ചാ​ടിയെ​ന്നും തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ൾ ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ലും ജോ​ബി​ന്‍റെ കൈ​യും മ​ണ്ഡ​പ​ത്തി​ന് ഗ്ലാ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നുവെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ അ​ഞ്ചോ​ടെ മ​നോ​ജ് കു​മാ​റി​ന്‍റെ പി​താ​വ് കൃ​ഷ്ണ​ൻ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment