വൈ​റ്റി​ല​യിലെ കാറപകടത്തിൽ  മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും മ​രി​ച്ചു;  ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിടെയാണ് അപകടം; രണ്ട് പേർക്ക് സാരമായ പരിക്ക്

 

കൊ​ച്ചി: കൊ​ച്ചി വൈ​റ്റി​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും മ​രി​ച്ചു. 2019 ലെ ​മി​സ് കേ​ര​ള അ​ൻ​സി ക​ബീ​റും (25) റ​ണ്ണ​റ​പ്പ് അ​ഞ്ജ​ന ഷാ​ജ​നും(26) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​ണ് അ​ൻ​സി ക​ബീ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണ് അ​ഞ്ജ​ന ഷാ​ജ​ൻ. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ എ​റ​ണാ​കു​ളം ബൈ​പ്പാ​സ് റോ​ഡി​ൽ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​നു മു​ന്നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്നു വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്.

ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണ്.

ബൈക്ക് യാത്രികനും പരിക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികർ കൊച്ചിയിൽനിന്ന് ചാലക്കുടിയിലേക്കു മടങ്ങുകയായിരുന്നു.

Related posts

Leave a Comment