വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ  കാ​ർ ഇ​ടി​ച്ച് ഒരു വിദ്യാർഥിക്ക് പ​രി​ക്ക്; ഓട്ടോറിക്ഷ മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രു വി​ദ്യാ​ർഥി​ക്ക് നിസാര പ​രിക്കേറ്റു.മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ന് സ​മീ​പ​ം ഇന്നുരാവിലെയായിരുന്നു അ​പ​ക​ടം. സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ പിന്നിൽ കാറിടിച്ചതിനെ തുടർന്ന് ഓ​ട്ടോ​റി​ക്ഷയുടെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈ​വ​റു​ടെ മനസാന്നിധ്യം മൂലം മ​റി​ഞ്ഞി​ല്ല. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോഡിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ അ​മി​ത വേ​ഗ​ത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts