ആ​ൾ​ക്കൂ​ട്ടം ക​ണ്ട് കാ​ർ നി​ർ​ത്തി, എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത് ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച; ര​ക്ത​ത്തി​ൽ കു​ളി​ച്ച​കി​ട​ന്ന യു​വാ​വി​നെ​യും കൊ​ണ്ടു ടീ​ച്ച​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക്


കോ​ട്ട​യം: ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റു ര​ക്തം വാ​ര്‍​ന്നു റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ധ്യാ​പി​ക​മാ​ര്‍. പ​ങ്ങ​ട എ​സ്എ​ച്ച് ഹൈ​സ്‌​കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സ് മെ​ര്‍​ലി​ന്‍ ഫി​ലി​പ്പ്, അ​ധ്യാ​പി​ക മെ​ര്‍​ലി​ന്‍ വി. ​സൗ​മ്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നെ​ടും​കു​ന്നം സ്വ​ദേ​ശി സു​ജി​ത്തി(25)​നെ ക​റു​ക​ച്ചാ​ലി​ലെ മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 14നു ​വൈ​കു​ന്നേ​രം 4.30നു ​മൈ​ലാ​ടി -നെ​ടു​ങ്കു​ന്നം റോ​ഡി​ലെ ക​ല​വ​റ​പ്പ​ടി​യി​ലാ​ണ് സം​ഭ​വം.

ഇ​വ​ര്‍ കാ​റി​ല്‍ വ​രു​മ്പോ​ഴാ​ണ് ആ​ള്‍​ക്കൂ​ട്ടം ക​ണ്ട​ത്. ഈ ​സ​മ​യം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക സോ​ണി​യ ജോ​സ​ഫി​നെ കൂ​ടി ക​ണ്ട​തോ​ടെ ഇ​വ​ര്‍ കാ​ർ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​വാ​വ് ര​ക്തം വാ​ര്‍​ന്നു റോ​ഡി​ല്‍ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ചു​റ്റു​പാ​ടും നി​ര​വ​ധി പേ​ര്‍ കൂ​ട്ടം​കൂ​ടി നി​ന്നി​രു​ന്നു​വെ​ങ്കി​ലും യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല.

ഈ ​സ​മ​യ​ത്ത് അ​ധ്യാ​പി​ക​യാ​യ സോ​ണി​യ ജോ​സ​ഫ് പ​രി​ക്കേ​റ്റ​യാ​ള്‍​ക്കു വെ​ള്ളം ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ ര​ഞ്ജി​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ​യാ​ളെ താ​ങ്ങി​പ്പി​ടി​ച്ചു കാ​റി​ല്‍ ക​യ​റ്റി സ​മീ​പ​ത്തു​ള്ള മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്നു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്കി​യ​പ്പോ​ഴേ​ക്കും സു​ജി​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ളു​വ​ര്‍ എ​ത്തി​ച്ചേ​ര്‍​ന്നി​രു​ന്നു.

ത​ല​യ്ക്കു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റ​തി​നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​ധ്യാ​പി​ക​മാ​ര്‍ വ്യാ​ഴാ​ഴ്ച പാ​മ്പാ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി സു​ജി​ത്തി​നെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. ഇ​ല​ക്ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് സു​ജി​ത്ത്. സം​ഭ​വ​മ​റി​ഞ്ഞ പ​ങ്ങ​ട എ​സ്എ​ച്ച് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​റി​ള്‍ കൈ​ത​ക്ക​ളം എം​സി​ബി​എ​സ് അ​ധ്യാ​പി​ക​മാ​രെ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment