അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങിയത് ചോദ്യം ചെയ്തു; മകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; പിതാവും മുത്തച്ഛനും പിടിയില്‍

തെ​ന്മ​ല : സ്വ​ന്തം കൊ​ച്ചു മ​ക​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ മു​ത്ത​ച്ഛ​നും പി​താ​വും പി​ടി​യി​ല്‍. തെ​ന്മ​ല ഒ​റ്റ​ക്ക​ൽ പാ​റ​ക്ക​ട​വി​ൽ നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ വാ​സു, അ​നി​ൽ എ​ന്നി​വ​രാ​ണ് തെ​ന്മ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. വാ​സു​വി​ന്‍റെ കൊ​ച്ചു​മ​ക​നും അ​നി​ലി​ന്‍റെ മ​ക​നു​മാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ സു​ജി​ത്തി​ന്‍റെ മു​ഖ​ത്താ​ണ് ആ​സി​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

മു​ഖ​ത്തു പൊ​ള്ള​ലേ​റ്റ സു​ജി​ത് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: സു​ജി​ത്തി​ന്‍റെ അ​ച്ഛ​ൻ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യും, മ​റ്റൊ​രു സ്ത്രീ​യു​മാ​യി താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ച്ഛ​നും മ​ക​നു​മാ​യി തെ​റ്റി പി​രി​യു​ക​യും വൈ​രാ​ഗ്യ​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​വി​ലെ അ​നി​ലും മ​ക​ൻ സു​ജി​ത്തും മ​റ്റൊ​രു മ​ക​നാ​യ അ​ജി​ത്തും ത​മ്മി​ൽ കൂ​ട്ട ത​ല്ലു​ണ്ടാ​വു​ക​യും ഇ​തി​നി​ട​യി​ൽ വ​ന്ന അ​നി​ലി​ന്‍റെ അ​ച്ഛ​ൻ വാ​സു സു​ജി​ത്തി​ന്‍റെ മു​ഖ​ത്തു ആ​സി​ഡ് ഒ​ഴി​ക്കു​ക​യും ആ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​ന് കേ​സെ​ടു​ത്തു. ആ​സി​ഡ് ഏ​തു ത​ര​ത്തി​ൽ ഉ​ള്ള​താ​ണെ​ന്നും എ​വി​ടെ നി​ന്നും ല​ഭ്യ​മാ​യി എ​ന്ന​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തു എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment