കൊല്ലം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ പുറത്താക്കിയത്.
മുൻ അഡിഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അഡീഷനൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ എൽഡിഎഫ് സർക്കാറാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത്.
ഇടതുസംഘടനാ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023ൽ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല
